എന്തുകൊണ്ട് വിന്‍ഡിസിന്റെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കി? ഹര്‍ദിക് പാണ്ഡ്യയ്ക്കെതിരെ വംശീയാധിക്ഷേപം
By സമകാലിക മലയാളം ഡെസ്ക് | Published: 07th May 2019 10:38 AM |
Last Updated: 07th May 2019 10:44 AM | A+A A- |

ലോകകപ്പിന് മുന്‍പ് ഐപിഎല്ലില്‍ തന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. അതിനിടയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഹര്‍ദിക്കിനെതിരെ വംശീയ അധിക്ഷേപവുമായി ഒരു ആരാധകനെത്തിയത്. ഈ ആരാധകനെ കണക്കറ്റ് പ്രഹരിച്ച് ഹര്‍ദിക്കിന് പിന്തുണ പ്രഖ്യാപിക്കുകയാണ് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍.
ഹര്‍ദിക്കിന് ഒപ്പമുള്ള ഫോട്ടോ ടെലിവിഷന്‍ താരമായ ക്രിസ്റ്റില്‍ ഡിസൂസ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതിന് അടിയില്‍ വന്നായിരുന്നു ആരാധകന്റെ വംശീയാധിക്ഷേപം നിറഞ്ഞ കമന്റ്. നിങ്ങള്‍ എന്തുകൊണ്ട് വെസ്റ്റ് ഇന്‍ഡീസിന്റെ ലോകകപ്പ് ടീമില്‍ ഇടംനേടിയില്ല എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയുമായി ക്രിസ്റ്റിലും ആരാധകരുമെത്തി.
ഇതുപോലൊരു ഭാഷ ഉപയോഗിച്ച് അഭിപ്രായം പറയരുത്. പെര്‍ഫോമറായ ഹര്‍ദിക്കിനെയാണ് നമ്മളെല്ലാവരും ഇഷ്ടപ്പെടുന്നത്. നിങ്ങള്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പിന്തുണയ്ക്കുകയാണ് വേണ്ടത് എന്നാണ് നടന് അപര്‍ശക്തി ഖുറാന പ്രതികരിച്ചത്. ഹര്‍ദിക്ക് പാണ്ഡ്യയോട് ഇഷ്ടമില്ലായ്ക ഉണ്ട്. എന്നാല്‍ അത് അദ്ദേഹത്തിന്റെ നിറത്തിന്റെ പേരില്‍ അല്ലെന്ന് വ്യക്തമാക്കിയാണ് മറ്റൊരു കമന്റ്.