ഇന്ന് ടോസ് ജയിച്ചാല്‍ ധോനി എന്താവും തിരഞ്ഞെടുക്കുക? ചോദ്യം ഐഐടി മദ്രാസ് വിദ്യാര്‍ഥികളുടെ പരീക്ഷയില്‍

യഥാര്‍ഥ ജീവിതവുമായി ബന്ധപ്പെടുത്തിയ ചോദ്യങ്ങള്‍ വിദ്യാര്‍ഥികളുടെ മുന്നിലേക്ക് വയ്ക്കുന്നതിനെ അഭിനന്ദിക്കുകയാണ് ഐസിസി
ഇന്ന് ടോസ് ജയിച്ചാല്‍ ധോനി എന്താവും തിരഞ്ഞെടുക്കുക? ചോദ്യം ഐഐടി മദ്രാസ് വിദ്യാര്‍ഥികളുടെ പരീക്ഷയില്‍

മുംബൈയ്‌ക്കെതിരായ ഐപിഎല്‍ പ്ലേഓഫീല്‍ ടോസ് ജയിച്ചാല്‍ ധോനി എന്തായിരിക്കും തെരഞ്ഞെടുക്കുക? ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ഈ ചോദ്യം കടന്നു വരിക സ്വാഭാവികമാണ്. അവരതിന് പല കണക്കുകൂട്ടലുകളും നടത്തി മറുപടി നല്‍കും. എന്നാല്‍ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറില്‍ ഈ ചോദ്യം എത്തിയാലോ? അതും ഐഐടിയിലെ വിദ്യാര്‍ഥികളുടെ മുന്നിലേക്ക്...

ഐഐടി മദ്രാസിലെ വിദ്യാര്‍ഥികളുടെ മെറ്റീരിയല്‍ ആന്‍ഡ് എനര്‍ജി ബാലന്‍സ് പേപ്പറിലാണ് ടോസ് ജയിച്ചാല്‍ ധോനി എന്ത് തീരുമാനമെടുക്കും എന്ന ചോദ്യം വന്നത്. 

''രാത്രിയും പകലുമായി നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ മഞ്ഞുവീഴ്ച നിര്‍ണായക ഘടകമാണ്. പന്തിലേക്ക് വരുന്ന ഈര്‍പ്പം സ്പിന്നര്‍മാര്‍ക്ക് പന്തിലുള്ള ഗ്രിപ്പ് നഷ്ടമാക്കുന്നു. പേസര്‍മാര്‍ക്കാവട്ടെ അവര്‍ ഉദ്ദേശിക്കുന്ന ലെങ്തില്‍ എറിയാനാവില്ല. ഇത് ഫീല്‍ഡിങ് ടീമിനെ പ്രതികൂലമായി ബാധിക്കും. ഐപിഎല്‍ 2019ല്‍, മെയ് ഏഴിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫില്‍ ചെപ്പോക്കില്‍ കളിക്കും. ഈ ദിവസം ചെന്നൈയിലെ ഹ്യുമിഡിറ്റി 70 ശതമാനമായിരിക്കും എന്നാണ് കാലാവസ്ഥാ നിഗമനം. കളി തുടങ്ങുന്ന സമയമുള്ള താപനില 39 ഡിഗ്രി സെല്‍ഷ്യസായിരിക്കും. സെക്കന്‍ഡ് ഇന്നിങ്‌സ് തുടങ്ങുന്ന സമയമാകുമ്പോള്‍ താപനില 27 ഡിഗ്രിയിലേക്കെത്തും. ഈ സാഹചര്യം വിലയിരുത്തി, ധോനി ടോസ് ജയിച്ചാല്‍ ബാറ്റിങ് ആയിരിക്കുമോ? ബൗളിങ് ആയിരിക്കുമോ തെരഞ്ഞെടുക്കുക? കാരണം വിശദീകരിക്കുക...ഇതായിരുന്നു വിദ്യാര്‍ഥികള്‍ക്ക് മുന്നിലെത്തിയ ചോദ്യങ്ങളില്‍ ഒന്ന്...''

ഐഐടി മദ്രാസിന്റെ ചോദ്യം വൈറലായതിന് പിന്നാലെ ഐസിസിയും ഇത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നു. യഥാര്‍ഥ ജീവിതവുമായി ബന്ധപ്പെടുത്തിയ ചോദ്യങ്ങള്‍ വിദ്യാര്‍ഥികളുടെ മുന്നിലേക്ക് വയ്ക്കുന്നതിനെ അഭിനന്ദിക്കുകയാണ് ഐസിസി.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com