എനിക്ക് 21 വയസേയുള്ളു, മുപ്പതുകാരനെ പോലെ ചിന്തിക്കാനാവില്ല; വിമര്‍ശകര്‍ക്കെതിരെ പന്ത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2019 02:17 PM  |  

Last Updated: 07th May 2019 02:17 PM  |   A+A-   |  

pantdelhi

ഏതൊരു വ്യക്തിയും സ്വപ്‌നം കാണുന്ന വിധത്തിലായിരുന്നു കഴിഞ്ഞ എട്ട് മാസത്തിന് ഇടയിലെ റിഷഭ് പന്തിന്റെ വളര്‍ച്ച. ടെസ്റ്റില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ പന്തിന് തലനാരിഴയ്ക്കാണ് ലോകകപ്പ് സംഘത്തില്‍ ഇടംനേടാനാവാതെ പോയത്. അങ്ങനെ, ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് പന്ത്. വിമര്‍ശനങ്ങളും കുറവല്ല. പക്വതയില്ലത്ത താരം എന്നുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് പന്ത്. 

ഒറ്റ രാത്രികൊണ്ട് കാര്യങ്ങള്‍ മാറി മറിയില്ല. എനിക്ക് 21 വയസ് മാത്രമുള്ളു. മുപ്പതുകാരനേപ്പോലെ ചിന്തിക്കുക എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. മുന്നോട്ട് പോകുംതോറും എന്റെ മനസ് ശക്തമാവുകയും, പക്വത കൈവരികയും ചെയ്യും. നിങ്ങള്‍ അതിന് സമയം അനുവദിക്കണമെന്ന് പന്ത് പറയുന്നു. 

വിമര്‍ശനങ്ങളെയെല്ലാം പോസിറ്റീവായിട്ടാണ് ഞാന്‍ എടുക്കുന്നത്. കളി നന്നായി ഫിനിഷ് ചെയ്യുക എന്നതാണ് പ്രധാനം. അതില്‍ സ്ഥിരത കൊണ്ടുവരാനാണ് എന്റെ ശ്രമം. തെറ്റുകളില്‍ നിന്നും പരിചയ സമ്പത്തില്‍ നിന്നും മാത്രമാണ് നമ്മള്‍ പാഠങ്ങള്‍ പഠിക്കുക.. നമ്മള്‍ സെലക്ട് ആയില്ലെങ്കില്‍ അതൊരു തിരിച്ചടിയാണ്. ഞാന്‍ അത് നിരവധി വട്ടം നേരിട്ടു. എന്നാല്‍ അതിനെ എങ്ങനെ ഒരു പ്രൊഫഷണല്‍ താരം നേരിടുന്നു എന്നതാണ് പ്രധാനം. 

പ്രശസ്തി ഒപ്പം വരുന്നുണ്ട്. എന്നാല്‍ കളിക്കാരന്‍ എന്ന നിലയില്‍ മികവ് കാണിക്കുന്നതിന് വേണ്ട പരിശ്രമങ്ങളിലാണ് എന്റെ ചിന്ത. ഏത് ടീമിന് വേണ്ടി കളിക്കുമ്പോഴും ആ ടീം ജയിക്കണം എന്നാണ് എനിക്ക്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോഴായാലും, ഡല്‍ഹിക്ക് വേണ്ടി കളിക്കുമ്പോഴായാലും അതില്‍ മാറ്റമില്ലെന്നും പന്ത് പറയുന്നു.