ക്യാച്ച് എടുക്കാന്‍ പരസ്പരം അനുവദിക്കാതെ രണ്ട് പാക് താരങ്ങള്‍, അബദ്ധത്തിനൊടുവില്‍ പന്ത് സിക്‌സായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2019 12:22 PM  |  

Last Updated: 07th May 2019 12:22 PM  |   A+A-   |  

pakistanfielders

ഞാന്‍ ക്യാച്ചെടുക്കുമോ? അതോ അവനെടുക്കുമോ? ഒടുവില്‍ രണ്ട് പേരുമെടുത്തില്ല. ബാറ്റ്‌സ്മാന് സിക്‌സും കിട്ടി. ചിരിപടര്‍ത്തുന്ന ഫീല്‍ഡിങ് പിഴവുകള്‍ ക്രിക്കറ്റില്‍ നിന്നും നമുക്ക് മുന്നിലേക്ക് നിരവധി എത്തിയിട്ടുണ്ട്. അങ്ങനെ ഒന്നാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി20ക്ക് ഇടയില്‍ പാക് ഫീല്‍ഡര്‍മാര്‍ക്കിടയില്‍ സംഭവിച്ചത്. 

പാകിസ്താന്‍ ഏഴ് വിക്കറ്റിന്റെ തോല്‍വി നേരിട്ട മത്സരത്തിലാണ് സംഭവം. 173 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇംഗ്ലണ്ട് അനായാസം ബാറ്റ് ചെയ്യുന്ന സമയം. വിക്കറ്റ് വീഴ്ത്തി അവരില്‍ സമ്മര്‍ദ്ദം നിറയ്ക്കാന്‍ പാക് നായകന്‍ അഷ്‌റഫിന്റെ കയ്യില്‍ പന്ത് നല്‍കി. സര്‍ഫ്രാസിന്റെ ആ തീരുമാനം പിഴച്ചുമില്ല. പക്ഷേ ഫീല്‍ഡര്‍മാരുടെ ആശയക്കുഴപ്പത്തില്‍പ്പെട്ട് മോര്‍ഗന്റെ വിക്കറ്റ് വീഴ്ത്താനുള്ള അവസരം നഷ്ടപ്പെട്ടു. 

ബൗണ്ടറി ലൈനിലേക്ക് ക്യാച്ചെടുക്കാനായി ഒരേ സമയം ഹസന്‍ അലിയും ഇമാം ഉള്‍ ഹഖും ഓടി. എന്നാല്‍ പരസ്പരം ആശയവിനിമയം നടത്തി ക്യാച്ച് എടുക്കുന്നതില്‍ അവര്‍ക്ക് പിഴച്ചു. ഇരുവരുടേയും കൈകളിലേക്ക് വരാതെ പന്ത് നേരെ ബൗണ്ടറി ലൈനിന് ഉള്ളില്‍ വന്നു വീണു. ജീവന്‍ തിരികെ കിട്ടിയ മോര്‍ഗന്‍ അര്‍ധ സെഞ്ചുറി നേടി ടീമിനെ അനായാസ ജയത്തിലേക്ക് എത്തിക്കുകയും ചെയ്തു.