ഐപിഎല്‍ കലാശക്കൊട്ടിലേക്കടുക്കുന്നു, ആവേശത്തിനിടയില്‍ നോമ്പുതുറയുമായി താരങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2019 10:31 AM  |  

Last Updated: 08th May 2019 10:31 AM  |   A+A-   |  

SRH_710x400xt

ഹൈദരാബാദ്: ഐപിഎല്‍ കലാശപ്പോരാട്ടത്തിലേക്ക് അടുക്കുകയാണ്. പ്ലേഓഫീലെ ആവേശപ്പോരിന് ഇടയിലെ നോമ്പുതുറ ചിത്രം ആരാധകരുമായി പങ്കുവയ്ക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ താരങ്ങള്‍. 

കളിക്കിടയിലും നോമ്പെടുക്കാന്‍ തയ്യാറാവുന്ന കളിക്കാരെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. സണ്‍റൈസേഴ്‌സ് താരം ഖലീല്‍ അഹ്മദാണ് ഫേസ്ബുക്കിലൂടെ സഹതാരങ്ങള്‍ക്കൊപ്പമുള്ള നോമ്പുതുറ ചിത്രം പങ്കുവെച്ചത്. 

യൂസഫ് പഠാന്‍, അഫ്ഗാന്‍ കളിക്കാരായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, ശബാസ് നദീം എന്നിവരാണ് നോമ്പുതുറയില്‍ ഖലീലിന് ഒപ്പമുള്ളത്. റമദാന്‍ മുബാറക്ക് നേര്‍ക്ക് ഖലീല്‍ ആരാധകരുമായി പങ്കുവെച്ച ഫോട്ടോ ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു.