ബെസ്റ്റ് ഫിനിഷറും ഡെത്ത് ഓവറിലെ കേമനും അവസാന ഓവറില്‍, എന്നിട്ടോ?ബാറ്റ് സ്ലിപ്പായി, തകര്‍പ്പന്‍ ക്യാച്ച് വന്നു, പിന്നെ നോബോളും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2019 12:24 PM  |  

Last Updated: 08th May 2019 12:27 PM  |   A+A-   |  

DHONIINDIA54

ബെസ്റ്റ് ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റും, ബെസ്റ്റ് ഫിനിഷറും അവസാന ഓവറില്‍ ഏറ്റുമുട്ടിയാലോ? ഐപിഎല്‍ പ്ലേഓഫ് 1ല്‍ അങ്ങനെ ഒന്നാണ് ആരാധകര്‍ക്ക് മുന്നിലേക്ക് ചെന്നൈ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ എത്തിയത്. ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇരുവരും തങ്ങളുടെ ശക്തി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവര്‍ക്കും പിഴച്ചു. ധോനിയുടെ ബാറ്റ് സ്ലിപ്പായപ്പോള്‍ ബൂമ്രയുടെ കാല്‍ പരിധി കടന്നു. 

ഓഫ് സ്റ്റംപിലേക്ക് ഫുള്ളിഷ് ഡെലിവറിയാണ് ബൂമ്രയില്‍ നിന്നും അവസാന ഓവറിലെ ആദ്യ പന്തില്‍ വന്നത്. ഒറ്റക്കൈ കൊണ്ട് ഷോര്‍ട്ട് ഉതിര്‍ത്ത ധോനിയുടെ കയ്യില്‍ നിന്നും ബാറ്റ് സ്ലിപ്പായി. ഉയര്‍ന്ന് പോയ പന്ത് ബാക്ക്വേര്‍ഡ് പോയിന്റില്‍ ഇഷാന്‍ കിഷന്റെ കൈകളിലേക്ക്. ചെപ്പോക്കിനെ നിശബ്ദമാക്കിയ നിമിഷമായിരുന്നു അത്. വിക്കറ്റ് ആഘോഷം മുംബൈ തുടങ്ങിയിരുന്നു ആ സമയം. 

അപ്പോഴാണ് ക്രീസില്‍ റിപ്ലേ വരുന്നത്. ബൂമ്ര ഓവര്‍ സ്റ്റെപ്പ് ചെയ്തു. ഒരു പന്തില്‍ തന്നെ ബാറ്റ് സ്ലിപ്പ് ചെയ്ത്, ക്യാച്ചായി, നോബോള്‍ വന്നത് കണ്ടതിന്റെ കൗതുകത്തിലാണ് ആരാധകര്‍. ആ ഓവറില്‍ അഞ്ച് റണ്‍സ് കൂടി സ്‌കോര്‍ ചെയ്യാനെ ധോനിക്കായുള്ളു. 20 ഓവറില്‍ ചെന്നൈ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സിന് അവസാനിച്ചു. മുംബൈയാവട്ടെ പതിനെട്ടാം ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ സൂര്യകുമാര്‍ യാദവിന്റെ മികവില്‍ ജയം പിടിച്ചു.