ആള് കൂടുന്നിടത്തെ കായിക ഇനങ്ങള്‍ക്ക് എന്റെ പെണ്‍മക്കളെ വിടില്ല; അഫ്രീദിയുടെ നിലപാടിനെ വിമര്‍ശിച്ച് ആരാധകര്‍

പൊതു ഇടങ്ങള്‍ വേദിയാവുന്ന കായിക മത്സരങ്ങളില്‍ പെണ്‍മക്കളെപങ്കെടുപ്പിക്കേണ്ടതില്ല എന്നാണ് എന്റെ തീരുമാനം
ആള് കൂടുന്നിടത്തെ കായിക ഇനങ്ങള്‍ക്ക് എന്റെ പെണ്‍മക്കളെ വിടില്ല; അഫ്രീദിയുടെ നിലപാടിനെ വിമര്‍ശിച്ച് ആരാധകര്‍

തന്റെ ആത്മകഥയായ ഗെയിം ചെയ്ഞ്ചര്‍ പുറത്തിറങ്ങിയതിന് പിന്നാലെ പാക് ക്രിക്കറ്റ് താരം ഷാഹിത് അഫ്രീദി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോള്‍ ഉയരുന്ന വിവാദം പക്ഷേ ഗെയിം ചെയിഞ്ചറില്‍ നിന്നല്ല. ഒരു അഭിമുഖത്തിന് ഇടയില്‍ പെണ്‍മക്കളെ കായിക മേഖലയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള അഫ്രീദിയുടെ വാക്കുകളാണ് ചോദ്യം ചെയ്യപ്പെടുന്നത്. 

പൊതു ഇടങ്ങള്‍ വേദിയാവുന്ന കായിക മത്സരങ്ങളില്‍ പെണ്‍മക്കളെ
പങ്കെടുപ്പിക്കേണ്ടതില്ല എന്നാണ് എന്റെ തീരുമാനം. ഇന്‍ഡോര്‍ ആയി കളിക്കുന്ന ഏത് കായിക ഇനവും അവര്‍ക്ക് തെരഞ്ഞെടുക്കാം.സാമൂഹികവും, മതപരവുമായ കാര്യങ്ങളാണ് അതിന് പിന്നില്‍. ആ തീരുമാനത്തില്‍ ഭാര്യയും എന്നെ പിന്തുണയ്ക്കുന്നു. ഫെമിനിസ്റ്റുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള എന്തും പറയാം. പക്ഷേ, യഥാസ്ഥിതികനായ ഒരു പാകിസ്താനി പിതാവ് എന്ന നിലയില്‍ ഞാന്‍ എന്റെ തീരുമാനം എടുത്തു കഴിഞ്ഞു എന്നായിരുന്നു അഫ്രീദിയുടെ വാക്കുകള്‍. 

മകളെ കായിക മത്സരങ്ങളില്‍ പങ്കെടുപ്പിക്കില്ലെന്ന അഫ്രീദിയുടെ വാക്കുകള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. നേരത്തെ, ഗെയിം ചെയ്ഞ്ചറിലെ പ്രായം സംബന്ധിച്ച അഫ്രീദിയുടെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. 37 പന്തില്‍ സെഞ്ചുറി നേടുന്ന സമയം തന്റെ പ്രായം 17 അല്ലായിരുന്നു 21 ആണെന്നാണ് ഗെയിം ചെയ്ഞ്ചറില്‍ അഫ്രീദി വെളിപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com