കണ്ണടച്ച് തുറക്കുമ്പോഴേക്കും എണ്ണം പറഞ്ഞ നാലുഗോളുകള്‍ വലയില്‍; 'മിശിഹായ്ക്ക്' ഒരിക്കല്‍കൂടി സങ്കട രാത്രി 

തന്റെ ഏറ്റവും മികച്ച ഫോമില്‍ ഈ സീസണില്‍ മുഴുവന്‍ കളിച്ചിട്ടും ഒരു വമ്പന്‍ തോല്‍വിക്ക് മുന്നില്‍ സങ്കടപ്പെട്ടു  നില്‍ക്കേണ്ട അവസ്ഥയിലാണ് മെസ്സി
കണ്ണടച്ച് തുറക്കുമ്പോഴേക്കും എണ്ണം പറഞ്ഞ നാലുഗോളുകള്‍ വലയില്‍; 'മിശിഹായ്ക്ക്' ഒരിക്കല്‍കൂടി സങ്കട രാത്രി 

ഈ സീസണില്‍ ഉടനീളം മികച്ച ഫോം. ആദ്യ പാദത്തിലെ മിന്നുന്ന വിജയത്തില്‍ ജയം ഉറപ്പിച്ച് ഗ്രൗണ്ടില്‍. എന്നാല്‍ രണ്ടാം പാദത്തിലെ 90 മിനിറ്റ് ലയണല്‍ മെസ്സിയുടെ സ്വപ്‌നങ്ങള്‍ തല്ലി കെടുത്തി. കണ്ണടച്ച് തുറക്കുമ്പോഴെക്കും എണ്ണം പറഞ്ഞ നാലുഗോളുകള്‍ വലയില്‍. മെസ്സി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

മെസ്സിക്ക് ഇതില്‍ കൂടുതല്‍ എന്താണ് ചെയ്യാന്‍ ആവുക എന്നാകും ആരാധകര്‍ ചോദിക്കുക. തന്റെ ഏറ്റവും മികച്ച ഫോമില്‍ ഈ സീസണില്‍ മുഴുവന്‍ കളിച്ചിട്ടും ഒരു വമ്പന്‍ തോല്‍വിക്ക് മുന്നില്‍ സങ്കടപ്പെട്ടു  നില്‍ക്കേണ്ട അവസ്ഥയിലാണ് മെസ്സി. ഈ സീസണ്‍ തുടക്കത്തില്‍ മെസ്സി പറഞ്ഞത് തനിക്ക് ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് വേണം എന്നായിരുന്നു. അത് മാത്രമാണ് ഈ സീസണിലെ ലക്ഷ്യം എന്നായിരുന്നു.

എന്നാല്‍ ആന്‍ഫീല്‍ഡില്‍ മെസ്സിയുടെ ആ ലക്ഷ്യം വീണ് ഉടഞ്ഞിരിക്കുകയാണ്. മെസ്സി മാത്രമെ ഇന്ന് ലിവര്‍പൂളിന് എന്തെങ്കിലും സമ്മര്‍ദ്ദം ഗോള്‍ മുഖത്ത് നല്‍കിയിരുന്നുള്ളൂ. എന്നാലും പതിവ് മെസ്സി ബ്രില്ല്യന്‍സ് ഒന്നും ഇന്ന് കണ്ടില്ല.  കഴിഞ്ഞ സീസണില്‍ റോമയോട് ചാമ്പ്യന്‍സ് ലീഗില്‍ പരാജയപ്പെട്ടപ്പോഴും മെസ്സി ഇതേ പോലെ സങ്കടപ്പെട്ടു നിന്നിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഒപ്പവും മെസ്സിക്ക് സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ചാമ്പ്യന്‍സ് ലീഗ് കിരീടം ലഭിക്കില്ല എന്നായതോടെ മെസ്സിയുടെ ആറാം ബാലന്‍ ഡി ഓര്‍ പ്രതീക്ഷകള്‍ക്കും ഇടിവ് സംഭവിച്ചു. ചാമ്പ്യന്‍സ് ലീഗ് നേടിയിരുന്നു എങ്കില്‍ മെസ്സിക്ക് ആരും ബാലണ്‍ ഡി ഓറില്‍ എതിരാളികളായി ഉണ്ടാകുമായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com