സിവയെ ഞാന്‍ കിഡ്‌നാപ്പ് ചെയ്യും, ധോനിക്ക് പ്രിതിസിന്റയുടെ മുന്നറിയിപ്പ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2019 02:19 PM  |  

Last Updated: 08th May 2019 02:21 PM  |   A+A-   |  

821007-dhioni-ziva

 

സെലിബ്രിറ്റികളുടെ മക്കളുടെ കൂട്ടത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടൊരാളാണ് സിവ ധോനി. വീഡിയോകളിലൂടെ സിവ തന്റെ ആരാധക കൂട്ടത്തെ സൃഷ്ടിച്ചു കഴിഞ്ഞു. ആ ആരാധക കൂട്ടത്തിലേക്ക്‌ ഞാനുമുണ്ടെന്ന് പറഞ്ഞാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ സഹ ഉടമ പ്രീതി സിന്റ ഇപ്പോഴെത്തുന്നത്. 

സിവയെ കിഡ്‌നാപ്പ് ചെയ്യുമെന്നാണ് പ്രിതിസിന്റയുടെ ഭീഷണി. ഞാന്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍ കൂളിന് നിരവധി ആരാധകരുണ്ട്. എന്നാലിപ്പോള്‍ എന്റെ സ്‌നേഹം കുഞ്ഞു സിവയിലേക്ക് പോവുകയാണ്. ഞാന്‍ ഇവിടെ ധോനിക്ക് മുന്നറിയിപ്പ് നല്‍കുകയാണ്...ഞാന്‍ അവളെ കിഡ്‌നാപ്പ് ചെയ്‌തേക്കും, എന്ന് പറഞ്ഞാണ് പ്രിസിന്റയുടെ ട്വീറ്റ്. ധോനിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചാണ് പ്രിതിസിന്റയുടെ ട്വീറ്റ്. ഈ ചിത്രത്തിന് ക്യാപ്ഷന്‍ നിര്‍ദേശിക്കാനും പ്രിതിസിന്റ ആരാധകരോട് പറയുന്നു.