എത്രമാത്രം വിലമതിക്കുന്നതാണ് ധോനി? ഹര്‍ദിക്കിന്റെ ഈ വാക്കുകള്‍ കേട്ടാല്‍ മനസിലാവും
By സമകാലിക മലയാളം ഡെസ്ക് | Published: 09th May 2019 10:49 AM |
Last Updated: 09th May 2019 10:49 AM | A+A A- |

ഞങ്ങളില്‍ ധോനി ചെലുത്തുന്ന സ്വാധീനം എത്രമാത്രമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളെല്ലാം പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ടീമിനും, ഓരോ കളിക്കാര്‍ക്കും ധോനി താങ്ങായി നില്‍ക്കാറുണ്ടെന്ന് അവര്‍ തന്നെ പറയുന്നു. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ദിക് പാണ്ഡ്യയാണ് ധോനി എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന് ആരാധകരുമായി പങ്കുവെച്ച് എത്തുന്നത്.
ഐപിഎല്ലില്‍ പ്ലേഓഫ് 1ന് ശേഷം ധോനിയുമായുള്ള ഫോട്ടോ പങ്കുവെച്ചുള്ള ഹര്‍ദിക് പാണ്ഡ്യയുടെ വാക്കുകളാണ് ആരാധകരുടെ കൗതുകത്തിലാക്കുന്നത്. എന്റെ പ്രചോദനം, സുഹൃത്ത്, സഹോദരന്, ഇതിഹാസം എന്നെല്ലാമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് -മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് ശേഷം ധോനിയുമായി സംസാരിക്കുന്ന ചിത്രം ഷെയര്‍ ചെയ്ത് ഹര്‍ദിക് എഴുതിയത്.
My inspiration, my friend, my brother, my legend @msdhoni pic.twitter.com/yBu0HEiPJw
— hardik pandya (@hardikpandya7) May 8, 2019
തന്റെ പ്രചോദനവും, ഇതിഹാസവുമാണ് ധോനി എന്ന് പറയുന്നതിനൊപ്പം ഹെലികോപ്റ്ററിന്റെ സ്റ്റിക്കര്‍ കൂടി ഒപ്പമിടുന്നുണ്ട് ഹര്‍ദിക്. ഹെലികോപ്റ്റര്‍ ഷോട്ടിലും ധോനി തന്നെയാണ് തന്റെ പ്രചോദനം എന്ന് ഇതിലൂടെ ഹര്‍ദിക് വ്യക്തമാക്കുന്നു. ഈ സീസണില്‍ മുംബൈക്കായി മികച്ച കളി പുറത്തെടുക്കുന്ന ഹര്‍ദിക്കില്‍ നിന്നും ആരാധകര്‍ തകര്‍പ്പന്‍ ഹെലികോപ്റ്റര്‍ ഷോട്ടുകളും കണ്ടിരുന്നു.