നിങ്ങളാ മുഖത്തേക്ക് നോക്കണം, കടുപ്പന്‍ ടാക്ലിങ്ങുമായി വരുന്ന ഡിഫന്ററുടെ ഭാവമല്ലേ അത്? ആ കലിപ്പ് നോട്ടം കണ്ട് വിനീത് ചോദിക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2019 01:57 PM  |  

Last Updated: 09th May 2019 01:57 PM  |   A+A-   |  

vineet

കടുപ്പന്‍ ടാക്ലിങ്ങുമായി എത്തുന്ന പ്രതിരോധനിര താരത്തിന്റേതല്ലാതെ മറ്റാരുടെ ഭാവമാണ് ആ കുരുന്നിന്റെ മുഖത്ത്? ഫുട്‌ബോള്‍ താരം റിനോ ആന്റോയ്‌ക്കൊപ്പം റിനോയുടെ മകനൊപ്പവുമുള്ള ഫോട്ടോ ആരാധകരുമായി പങ്കുവെച്ചാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ.വിനീതിന്റെ ചോദ്യം. 

വിനീതിനും റിനോയ്ക്കും ഒപ്പമുള്ള ഫോട്ടോയില്‍ കലിപ്പ് ലുക്കിലാണ് ലിയാന്ദ്രോയുടെ പോസ്. ആ കലിപ്പ് നോട്ടം കണ്ടാണ് വിനീത് പറയുന്നത്, ഇവന്റെ ഭാവം കരുത്തേറിയ ടാക്ലിങ്ങുമായി കളം നിറയുന്ന ഡിഫന്ററുടേത് അല്ലെങ്കില്‍ മറ്റാരുടേതാണ് എന്ന്..

കളിക്കളത്തിലും പുറത്തും എന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് വിനീതും റിനോയും. ബംഗളൂരു എഫ്‌സി മുന്‍ താരങ്ങളായ ഇരുവരുടേയും സൗഹൃദം കേരള ബ്ലാസ്റ്റേഴ്‌സിനായി ഐഎസ്എല്ലില്‍ കളിക്കുമ്പോഴും പ്രകടമായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിന് മുന്‍പ് റിനോയ്ക്ക് ക്ലബ് വിടേണ്ടി വന്നപ്പോള്‍ ഈ കഴിഞ്ഞ സീസണോടെ വിനീതും ബ്ലാസ്‌റ്റേഴ്‌സിനോട് വിടപറഞ്ഞു. ബംഗളൂരു എഫ്‌സിയിലേക്ക് റിനോ മടങ്ങിയപ്പോള്‍, ചെന്നൈയിന്‍ എഫ്‌സിയിലേക്കാണ് വിനീത് ചേക്കേറിയത്.