മെസിയേയും സംഘത്തേയും അധിക്ഷേപിച്ച് ബാഴ്സ ഫാന്‍സ്; സംഭവം ലിവര്‍പൂള്‍ വിമാനത്താവളത്തില്‍ വെച്ച്
By സമകാലിക മലയാളം ഡെസ്ക് | Published: 09th May 2019 02:49 PM |
Last Updated: 09th May 2019 02:49 PM | A+A A- |

ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ന്യൂകാമ്പിലേക്കെത്തും...ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ന്യൂകാമ്പില്‍ ആരാധകര്‍ക്ക് മുന്നില്‍ നിന്നും മെസി നല്കിയ വാക്കായിരുന്നു അത്. പക്ഷേ ആ വാക്ക് പാലിക്കാന്‍ മിശിഹയെ ക്ലോപ്പും സംഘവും അനുവദിച്ചില്ല. ന്യൂകാമ്പിലെ 3-0ന് ആന്‍ഫീല്‍ഡില്‍ 4-0ന് മറുപടി കൊടുത്ത് ലിവര്‍പൂള്‍ മെസിയേയും സംഘത്തേയും കെട്ടുകെട്ടിച്ചു. ഈ വാക്ക് പാലിക്കാതെ കളി അവസാനിപ്പിച്ച മെസിയേയും സംഘത്തേയും അധിക്ഷേപിച്ചാണ് ആരാധകര്‍ ലിവര്‍പൂളില്‍ നിന്നും കയറ്റി അയച്ചത്.
തങ്ങളുടെ എക്കാലത്തേയും മികച്ച താരമായ മെസിയെ പോലും ബാഴ്സയുടെ ട്രാവലിങ് ഫാന്‍സ് അവിടെ വെറുതെ വിട്ടില്ല. കഴിഞ്ഞ സീസണിലേത് പോലെ ആദ്യം മുന്നിട്ട് നിന്നതിന് ശേഷം രണ്ടാം പാദത്തില്‍ തോല്‍വി എന്നത് ആവര്‍ത്തിച്ചതാണ് ബാഴ്സ ഫാന്സില് ചിലരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ റോമയായിരുന്നു രണ്ടാം പാദത്തില്‍ ബാഴ്സയെ തച്ചുതകര്‍ത്തത്.
ആരാധകരില്‍ ചിലര്‍ വിമാനത്താവളത്തില്‍ ടീം അംഗങ്ങള്‍ക്ക് നേരെ അധിക്ഷേപം ചൊരിയുമ്പോള് മറ്റ് ചിലര്‍ ബാഴ്സ താരങ്ങളെ കയ്യടിയോടെ സ്വീകരിക്കുന്നുമുണ്ട്. ആന്‍ഫീല്‍ഡില്‍ ജയം മുന്നില്‍ കണ്ട് മികച്ച കളി ബാഴ്സയില്‍ നിന്നും വരാതിരുന്നതും ആരാധകരുടെ രോഷത്തിന് പിന്നിലുണ്ട്.
At 1am, Some Barcelona fans expressed their unhappiness with Messi at Liverpool airport, explain Mundo.
— Sport Witness (@Sport_Witness) May 8, 2019
Others rushed to his defence and clapped their hero. pic.twitter.com/O4jZ4NqYlO