രണ്ട് ഗോൾ വഴങ്ങിയശേഷം ഗംഭീര തിരിച്ചുവരവ്; ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ- ടോട്ടനം ഫൈനൽ, ലൂക്കാസ് മൗറ ഹീറോ
By സമകാലികമലയാളം ഡെസ്ക് | Published: 09th May 2019 08:29 AM |
Last Updated: 09th May 2019 08:29 AM | A+A A- |

ആംസ്റ്റര്‍ഡാം: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ലിവര്‍പൂളിനെ ടോട്ടനം നേരിടും. രണ്ടാം പാദ സെമിയില്‍ അയാക്സ് ആംസ്റ്റര്‍ഡാമിനെ 3-2ന് തോല്‍പ്പിച്ചാണ് ടോട്ടനം കലാശപ്പോരിന് യോഗ്യത നേടിയത്. കൂടുതല്‍ എവെ ഗോളുകള്‍ അടിച്ചതിന്റെ ബലത്തിലാണ് ടോട്ടനത്തിന്റെ ഫൈനല്‍ പ്രവേശനം.
ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് ടോട്ടനത്തെ ഫൈനലില്‍ എത്തിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡ് വഴങ്ങിയശേഷമായിരുന്നു ടോട്ടനത്തിന്റെ തിരിച്ചുവരവ്. കളിയുടെ അവസാന നിമിഷത്തിലായിരുന്നു ടോട്ടനത്തിന്റെ വിജയ ഗോള്‍ മൗറ കണ്ടെത്തിയത്. 55, 59 മിനിറ്റുകളിലായിരുന്നു ടോട്ടനത്തിന്റെ ആദ്യ രണ്ട് ഗോളുകള്‍ പിറന്നത്.
അഞ്ചാം മിനിറ്റില്‍ മാത്യാസ് ഡിലിറ്റാണ് അയാക്സിനെ ആദ്യം മുന്നിലെത്തിച്ചത്. 35-ാം മിനിറ്റില്‍ ഹക്കിം സിയെക്ക് അയാക്സിന്റെ ലീഡുയര്‍ത്തി. എന്നാല്‍ രണ്ടാം പകുത്തിയില്‍ ടോട്ടനം അയാക്സിന്റെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി മുന്നേറുകയായിരന്നു.ബാഴ്സലോണയെ തകര്‍ത്താണ് ലിവര്‍പൂള്‍ ഫൈനലില്‍ എത്തിയത്.