120 സെക്കന്‍ഡില്‍ ഐപിഎല്‍ ഫൈനല്‍ ടിക്കറ്റുകള്‍ കാലി; രണ്ട് മിനിറ്റില്‍ ടിക്കറ്റുകള്‍ അപ്രതക്ഷ്യമായതോടെ ബിസിസിഐ പ്രതികൂട്ടില്‍

മറ്റ് മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെയാണ് ചൊവ്വാഴ്ച ബിസിസിഐ ഐപിഎല്‍ ഫൈനലിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്
120 സെക്കന്‍ഡില്‍ ഐപിഎല്‍ ഫൈനല്‍ ടിക്കറ്റുകള്‍ കാലി; രണ്ട് മിനിറ്റില്‍ ടിക്കറ്റുകള്‍ അപ്രതക്ഷ്യമായതോടെ ബിസിസിഐ പ്രതികൂട്ടില്‍

ഹൈദരാബാദ്: ഐപിഎല്‍ ഫൈനലിനുള്ള ടിക്കറ്റുകള്‍ വിറ്റുപോയത് 120 സെക്കന്‍ഡില്‍. രണ്ട് മിനിറ്റില്‍ ഫൈനലിന്റെ ടിക്കറ്റുകളെല്ലാം വിറ്റുപോയതിന്റെ അത്ഭുതം ആരാധകര്‍ പങ്കുവയ്ക്കുമ്പോഴും, ടിക്കറ്റ് വില്‍പ്പനയിലെ സുതാര്യതയും ചോദ്യംചെയ്യപ്പെടുന്നുണ്ട്. 

മറ്റ് മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെയാണ് ചൊവ്വാഴ്ച ബിസിസിഐ ഐപിഎല്‍ ഫൈനലിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. രാവിലെയാണ് ടിക്കറ്റ് വില്‍പ്പന സൈറ്റിലൂടെ പ്രഖ്യാപിച്ചത് എങ്കിലും ടിക്കറ്റിനായി ആരാധകര്‍ സൈറ്റിലേക്ക് എത്തിയപ്പോഴേക്കും സോള്‍ഡ് ഔട്ട് എന്ന മറുപടിയാണ് ലഭിച്ചത്. ഇത്രയും മിനിറ്റിനുള്ളില്‍ എങ്ങനെയാണ് ടിക്കറ്റുകളെല്ലാം വിറ്റുപോയത് എന്ന് ബിസിസിഐ വ്യക്തമാക്കണം എന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. 

ഐപിഎല്‍ ഫൈനലിന് വേദിയാവുന്ന ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് 39,000 കാണികളെയാണ് ഉള്‍ക്കൊള്ളാനാവുക. സാധാരണ, 25,000 മുതല്‍ 30,000 ടിക്കറ്റ് വരെയാണ് വിറ്റുപോവുക. എന്നാല്‍ ഇത്തവണ, എത്ര ടിക്കറ്റാണ് വില്‍പ്പനയ്ക്ക് വെച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. 1000, 1500, 2000, 2500, 5000, 10000, 12500, 15000, 22500 എന്നീ ടിക്കറ്റ് നിരക്കുകളിലെ ടിക്കറ്റുകളാണ് വിറ്റുപോവേണ്ടിയിരുന്നത്. ഇവന്റ്‌സ്‌നൗ 1500, 2000, 2500, 5000 നിരക്കുകളിലെ ടിക്കറ്റുകള്‍ മാത്രമാണ് വിറ്റിരിക്കുന്നത്. 

ഇതല്ലാതെ, മറ്റ് നിരക്കുകളിലെ ടിക്കറ്റുകള്‍ക്ക് എന്ത് സംഭവിച്ചു? ആ ടിക്കറ്റുകള്‍ എവിടെ പോയി എന്ന ചോദ്യമാണ് ഉയരുന്നത്. ബിസിസിഐ വില്‍പ്പനയ്ക്കായി തങ്ങള്‍ക്ക് അനുവദിച്ച ടിക്കറ്റുകള്‍ മാത്രമാണ് ഞങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത് എന്നാണ് ഇവന്റ്‌സ്‌നൗ പറയുന്നത്. എത്ര ടിക്കറ്റുകള്‍ വിറ്റുപോയെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും, അത് ബിസിസിഐയാണ് പറയേണ്ടതെന്നുമാണ് അവരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com