പന്ത്രണ്ടാമന്‍ ദാ ഈ വട്ടത്തിനുള്ളിലുണ്ടായി, ബാഴ്‌സയുടെ മേല്‍ ആണിയടിച്ച ആ നാലാം ഗോളിന് വഴിമരുന്നിട്ട ബോള്‍ ബോയ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2019 03:31 PM  |  

Last Updated: 09th May 2019 03:31 PM  |   A+A-   |  

ballboy

അര്‍നോള്‍ഡിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നും വന്ന ആ നാലാം ഗോള്‍...ബാഴ്‌സയെ തകര്‍ത്ത ആ ഗോള്‍ വന്ന വഴിയാണ് ആരാധകരെ ഇപ്പോള്‍ കൗതുകത്തിലാഴ്ത്തുന്നത്. തക്ക സമയത്ത് സമചിത്തതയോടെ സാഹചര്യം മനസിലാക്കി ഇടപെട്ട ബോള്‍ ബോയാണ് ആ പൊടുന്നനെയെടുത്ത കോര്‍ണര്‍ കിക്കിന് പിന്നില്‍. 

ലിവര്‍പൂളിന് കോര്‍ണര്‍ വിധിച്ചതിന് ശേഷം ബാഴ്‌സ താരങ്ങളുടെ ശ്രദ്ധ എത്തുന്നതിന് മുന്‍പേ തന്നെ കോര്‍ണറെടുക്കാനുള്ള പന്ത് ബോള്‍ ബോയ് അര്‍നോള്‍ഡിന് നേര്‍ക്ക് നല്‍കി. ലിവര്‍പൂള്‍ താരങ്ങള്‍ക്ക് പന്ത് വേഗത്തില്‍ നല്‍കാന്‍ ബോള്‍ ബോയ്‌സിന് നിര്‍ദേശം വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാഴ്‌സ താരങ്ങള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ പന്ത് അര്‍നോള്‍ഡിന്റെ കാലുകളിലേക്ക് എത്തിയതും, ബാഴ്‌സ താരങ്ങളെ അശ്രദ്ധരാക്കുന്ന നീക്കങ്ങളോടെ അര്‍നോള്‍ഡ് കോര്‍ണര്‍ കിക്ക് എടുത്തതും. 

ആദ്യ പന്ത് ലൈന്‍ കടന്ന് പോകുന്നതിന് മുന്‍പ് തന്നെ സ്‌പെയര്‍ ബോള്‍ പതിനാലുകാരനായ ബോള്‍ ബോയ് ഒകലേയ് കനോയര്‍ അര്‍നോള്‍ഡിന് നല്‍കിയിരുന്നു. അര്‍നോള്‍ഡിന്റെ കിക്കില്‍ ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഒരിഗി ഗോള്‍ നേടി, ആ ഗോളോടെ ലിവര്‍പൂളിനെ ഫൈനലിലേക്ക് എത്തിക്കുകയും ചെയ്തു.