ഇ​ഗോർ സ്റ്റിമാക് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനാകും ; സാങ്കേതിക സമിതി ശുപാർശ നൽകി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2019 10:16 AM  |  

Last Updated: 10th May 2019 10:16 AM  |   A+A-   |  

 

ന്യൂ​ഡ​ൽ​ഹി: ​ക്രൊ​യേ​ഷ്യൻ മുൻ കോച്ച് ഇ​ഗോർ സ്റ്റിമാക് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനാകാൻ സാധ്യതയേറി. കോ​ച്ച്​ നി​യ​മ​ന​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള സാങ്കേ​തി​ക സ​മി​തി സ്റ്റിമാകിന്റെ പേര് അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ന്​ സ​മ​ർ​പ്പി​ച്ചു. തീ​രു​മാ​നം ഫെ​ഡ​റേ​ഷ​ൻ ഇന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചേക്കും. മൂ​ന്ന്​ വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും ക​രാ​ർ. 

ക്രൊ​യേ​ഷ്യ​ക്കാ​യി 1990-2002 കാ​ല​ത്ത്​ 53 ക​ളി​ക​ളി​ൽ സ്റ്റിമാക് ബൂട്ടണിഞ്ഞിട്ടുണ്ട്. 1998 ലോ​ക​ക​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ടീ​മി​ലും സ്റ്റിമാക് അം​ഗ​മാ​യി​രു​ന്നു. 2005ൽ ​പ​രി​ശീ​ല​ക രം​ഗ​ത്തേ​ക്ക്​ തി​രി​ച്ച സ്​​റ്റിമാക്​ 2012-2013ൽ ​ക്രൊ​യേ​ഷ്യ​ൻ ദേ​ശീ​യ ടീ​മി​ന്റെ കോ​ച്ചാ​യി​രു​ന്നു. 2016-2017 സീ​സ​ണി​ൽ ഖ​ത്ത​റി​ലെ അ​ൽ​ഷ​ഹാ​നി​യ ക്ല​ബിനെ പ​രി​ശീ​ലി​പ്പി​ച്ച​താ​ണ്​ അ​വ​സാ​ന കോ​ച്ചി​ങ്​ പ​രി​ച​യം. 

ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​രു​മാ​യും അ​ഭി​മു​ഖം ന​ട​ത്തി​യ​ശേ​ഷ​മാ​ണ്​ 51 കാരനായ സ്​​റ്റി​മാകി​ന്റെ പേ​ര്​ സ​മി​തി നി​ർ​ദേ​ശി​ച്ച​ത്. ബം​ഗ​ളൂ​രു എ​ഫ്.​സി മു​ൻ കോ​ച്ച്​ സ്​​പെ​യി​ൻ​കാ​ര​ൻ ആ​ൽ​ബ​ർ​ട്ട്​ റോ​ക, ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ലീ ​മി​ൻ സ​ങ്, സ്വീ​ഡ​നി​ൽ​നി​ന്നു​ള്ള ഹ​കാ​ൻ എ​റി​ക്​​സ​ൺ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു മൂ​ന്നു പേ​ർ. ഇ​വ​ർ മൂ​വ​രും സ്​​കൈ​പ്​ വ​ഴി​യാ​ണ്​ അ​ഭി​മു​ഖ​ത്തി​ൽ പങ്കെ​ടു​ത്തത്. സ്റ്റിമാക്  മാ​ത്ര​മാ​ണ്​ നേ​രിട്ടെത്തി അഭിമുഖത്തിൽ പങ്കെടുത്തത്. 

ഏ​ഷ്യ​ൻ ക​പ്പി​ലെ പ​രാ​ജ​യ​ത്തി​ന്​ പി​ന്നാ​ലെ ഇം​ഗ്ലീ​ഷു​കാ​ര​ൻ സ്​​റ്റീ​ഫ​ൻ കോ​ൺ​സ്​​റ്റന്റൈൻ രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ്​ സ്​​റ്റി​മ​ക്​ വ​രു​ന്ന​ത്. അ​പേ​ക്ഷി​ച്ച 250 ഓളം പേ​രി​ൽ​ നി​ന്നാ​ണ്​ സാങ്കേ​തി​ക സ​മി​തി നാ​ലു​പേ​രെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യ​ത്. സാങ്കേ​തി​ക സ​മി​തി ചെ​യ​ർ​മാ​ൻ ശ്യാം ​ഥാ​പ്പ, ടെ​ക്​​നി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ ഡോ​റു ഐ​സ​ക്, ഹെന്റി മെ​ന​സി​സ, പ്ര​ശാ​ന്ത ബാ​ന​ർ​ജി, ജി.​പി. പാ​ലു​ൻ​ഗ, സു​ന്ദ​ർ രാ​മ​ൻ, ഇ​ഷ്​​ഫാ​ഖ്​ അ​ഹ്​​മ​ദ്​ എ​ന്നി​വ​രാ​ണ്​ അ​ഭി​മു​ഖ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.