ധോനി എന്ന് വിരമിക്കുമെന്നോ? ധോനിയുടെ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്ക് പോലും അതറിയില്ല; കുട്ടി ധോനിയുടെ പരിശീലകന്‍ പറയുന്നു

ധോനിയെ പോലെ മറ്റൊരാളുമില്ല. കോഹ് ലിക്കും ധോനിയുടെ ആ മികവില്ല. അതിനാല്‍ നിര്‍ദേശങ്ങള്‍ തേടി കോഹ് ലിക്ക് ധോനിയുടെ അടുത്തേക്ക് തന്നെ പോവേണ്ടി വരും
ധോനി എന്ന് വിരമിക്കുമെന്നോ? ധോനിയുടെ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്ക് പോലും അതറിയില്ല; കുട്ടി ധോനിയുടെ പരിശീലകന്‍ പറയുന്നു

തന്ത്രങ്ങള്‍ മെനയുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോനിക്കുള്ള മികവ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിക്കില്ലെന്ന് ധോനിയുടെ ആദ്യ പരിശീലകന്‍ കേശവ് ബാനര്‍ജി. കളി മനസിലാക്കി തന്ത്രങ്ങള്‍ മെനയുന്നതില്‍ ധോനിക്കുള്ള കഴിവ് ലോകകപ്പില്‍ കോഹ് ലിക്കും ഇന്ത്യയ്ക്കും ഗുണം ചെയ്യുമെന്നും, ധോനിയുടെ ആ കഴിവിന് പകരം വയ്ക്കാന്‍ മറ്റൊരു താരവും ഇന്ത്യന്‍ ടീമില്‍ ഇല്ലെന്നും കുട്ടി ധോനിയെ പരിശീലിപ്പിച്ച കോച്ച് പറയുന്നു. 

ധോനിയെ പോലെ മറ്റൊരാളുമില്ല. കോഹ് ലിക്കും ധോനിയുടെ ആ മികവില്ല. അതിനാല്‍ നിര്‍ദേശങ്ങള്‍ തേടി കോഹ് ലിക്ക് ധോനിയുടെ അടുത്തേക്ക് തന്നെ പോവേണ്ടി വരും. ധോനി ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കില്‍ കോഹ് ലിയെ സഹായിക്കാന്‍ ആരുമുണ്ടാവില്ലായിരുന്നു. ബാറ്റിങ് പൊസിഷനില്‍ ധോനിയെ നാലാം സ്ഥാനത്ത് ഇറക്കണം. നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോള്‍ വേണ്ട സമയം ധോനിക്ക് ലഭിക്കും. ധോനിക്ക് ശേഷം വരുന്ന ബാറ്റ്‌സ്മാന്മാര്‍ക്ക് ഫ്രീയായി കളിക്കാനുമാകും, കേശവ് ബാനര്‍ജി പറയുന്നു. 

ധോനി എന്ന് വിരമിക്കും എന്ന കാര്യം ധോനിയുടെ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കു പോലും അറിയില്ല. നിങ്ങള്‍ക്ക് തന്നെ കാണാം എത്രമാത്രം ഫിറ്റ്‌നസ് ധോനിക്കുണ്ടെന്ന്. അതാണ് പ്രധാന കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. റിഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ പിന്തുണച്ചുമാണ് കേശവ് ബാനര്‍ജി പ്രതികരിച്ചത്. പന്തിന് ഇപ്പോഴെ അവസരം നല്‍കേണ്ട കാര്യമില്ല. ഇന്ത്യയുട ബെഞ്ച് സ്‌ട്രെങ്ത് വലുതാണ്. ലോകകപ്പിന് ശേഷം പന്തിന് അവസരം നല്‍കേണ്ടതേയുള്ളുവെന്നും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com