പണം വാരിക്കൂട്ടാനുള്ള അവസരമല്ലേ ഓരോ ദിനവും? വിനയത്തെ കുറിച്ച് പറഞ്ഞ കോഹ് ലിയോട് കൊമ്പുകോര്‍ത്ത് ഹര്‍ഭജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2019 02:18 PM  |  

Last Updated: 10th May 2019 02:18 PM  |   A+A-   |  

kohliharbhajan

ഇന്‍സ്റ്റഗ്രാമില്‍ കൊമ്പുകോര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും. ഇന്‍സ്റ്റഗ്രാമിലെ കോഹ് ലിയുടെ പോസ്റ്റിന് താഴെ വന്ന കമന്റിട്ടാണ് കോഹ് ലിയെ ഹര്‍ഭജന്‍ ട്രോളുന്നത്. 

ഷൂട്ടിന് ഇടയിലെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് കോഹ് ലി ഇങ്ങനെ എഴുതി, പുതിയ കാര്യങ്ങള്‍ പഠിക്കാനും, വളരാനുമുള്ള അവസരമാണ് ഓരോ ദിനവും. ഇതിനടിയില്‍ കമന്റുമായി ഹര്‍ഭജന്‍ എത്തി. കൂടുതല്‍ കൂടുതല്‍ പണം സമ്പാദിക്കാനുള്ള അവസരമാണ് നിങ്ങള്‍ക്ക് ഓരോ ദിവസവും എന്ന കമന്റിമായിട്ടായിരുന്നു ഹര്‍ഭജന്റ് വരവ്. 

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും ആക്ടീവായ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ കോഹ് ലി ഒന്നാമതെത്തിയിരുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട പോസ്റ്റുകളും മറ്റുമായി കോഹ് ലി നിരന്തരം ആരാധകരുമായി സംവദിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിലൂടേയും, എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകളിലൂടേയും ഇന്ത്യന്‍ നായകന്‍ പണം വാരുന്നതിനെയുദ്ധേശിച്ചാണ് ഭാജിയുടെ കമന്റ്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli) on