ബിഗ് ഹിറ്റിനായി രോഹിത്തിനെ പ്രകോപിപ്പിച്ചു, കോഹ് ലിയോട് ക്രീസ് വിടാന്‍ പറഞ്ഞു; കളിക്കിടയിലെ പോരിനെ കുറിച്ച് ഇഷാന്ത് ശര്‍മ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2019 12:46 PM  |  

Last Updated: 10th May 2019 01:27 PM  |   A+A-   |  

ishantsharma1

ക്രീസില്‍ വാക്കുകള്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കാറുണ്ട് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. ഐപിഎല്ലില്‍, ഇന്ത്യന്‍ ടീമിലെ സഹതാരമാണ് എങ്കില്‍ പോലും താന്‍ വെറുതെ വിടില്ലെന്നാണ് ഇഷാന്ത് പറയുന്നത്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചും ഇഷാന്ത് ശര്‍മ പറയുന്നു. 


ബിഗ് ഹിറ്റിന് രോഹിത്തിനെ പ്രകോപിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. ഡല്‍ഹിയിലെ വിക്കറ്റ് ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുമായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹിയില്‍ കളിക്കുന്ന സമയം. ഞാന്‍ രോഹിത്തിനോട് പറഞ്ഞു, അടിച്ചു പറത്തൂ. ഇങ്ങനെ ഒരു വിക്കറ്റില്‍ എങ്ങിനെ അടിക്കാനാണ് എന്നാണ് രോഹിത് മറുപടി പറഞ്ഞത്. കളിക്ക് ശേഷം ഞാന്‍ രോഹിത്തിനോട് പറഞ്ഞു, നിനക്ക് ബിഗ് ഹിറ്റിന് പറ്റിയില്ല. 

വാങ്കെടേയിലേക്ക് വരൂ എന്നായിരുന്നു രോഹിത്തിന്റെ മറുപടി. അപ്പോള്‍ ഞാന്‍ പറഞ്ഞു, നിന്റെ വിക്കറ്റ് ഞാന്‍ നേടി...എത്ര തീവ്രമായി കളിച്ചാലും ഇത്തരം നിമിഷങ്ങള്‍ കൗതുകകരമാണ്. ഐപിഎല്ലാണ് കളിക്കുന്നത്. പക്ഷേ ഇന്ത്യന്‍ ടീമാണ് എന്റെ ആദ്യ കുടുംബം എന്നാണ് ഇഷാന്ത് ശര്‍മ പറയുന്നത്. കളിക്കിടയില്‍ കോഹ് ലിയെ ഔട്ട് ആക്കിയതിന് പിന്നാലെയുള്ള സംഭവത്തെ കുറിച്ചും ഇഷാന്ത് പറയുന്നു. 

എന്റെ ഡെലിവറിയില്‍ കോഹ് ലിയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത് ബോള്‍ പന്തിന്റെ കൈകളിലേക്കെത്തി. പക്ഷേ കോഹ് ലി ക്രീസ് വിട്ട് പോവാന്‍ തയ്യാറായില്ല. ബോള്‍ ബൗണ്‍സ് ചെയ്താണ് പന്തിന്റെ കൈകളിലേക്ക് എത്തിയത് എന്ന് കോഹ് ലി ഉറപ്പിച്ചു പറഞ്ഞു. ഞാന്‍ ആ സമയം കോഹ് ലിയോട് പറഞ്ഞു. നീ ഔട്ട് ആണ്, നടക്കൂ, പോകൂ. എന്നാല്‍, അല്ല, അത് ബൗണ്‍സ് ചെയ്തു. നീ പോയി പന്ത് എറിയൂ എന്നാണ് കോഹ് ലി തമാശയായി മറുപടി നല്‍കിയത് എന്നും ഇഷാന്ത് പറയുന്നു.