മുന്‍ ചിരവൈരിയെ പിന്തുണച്ച് ക്രിസ്റ്റ്യാനോ; ബുദ്ധിമാനായ കുട്ടിയാണ് നെയ്മര്‍, വിമര്‍ശനങ്ങള്‍ നീതികരിക്കാനാവില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2019 02:54 PM  |  

Last Updated: 10th May 2019 02:54 PM  |   A+A-   |  

capture454

നെയ്മര്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ നീതികരിക്കാനാവാത്തതാണെന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗുരുതരമായ രണ്ട് പരിക്കുകളാണ് നെയ്മര്‍ക്ക് നേരിടേണ്ടി വന്നത്. അത് കളികള്‍ നഷ്ടമാക്കി. നെയ്മറില്‍ എനിക്ക് വിശ്വാസമുണ്ട്. സാഹചര്യങ്ങളെല്ലാം മാറ്റിമറിച്ച് നെയ്മര്‍ തിരികെ വരുമെന്നും ക്രിസ്റ്റിയാനോ പറയുന്നു. 

ഫുട്‌ബോളില്‍ വിമര്‍ശനങ്ങള്‍ക്ക് എന്നും ഇടമുണ്ട്. നമുക്ക് വിമര്‍ശനങ്ങളില്‍ ഒന്നും ചെയ്യാനാവില്ല. ബുദ്ധിമാനായ കുട്ടിയാണ് നെയ്മര്‍. അതിശയകരമായ കഴിവുണ്ട്. സ്ഥിരത കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന താരവുമാണ് നെയ്മര്‍ എന്നും ഗോളിന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ പറയുന്നു. 

എന്നാല്‍, പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ ചേക്കേറിയേക്കും എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളെ കുറിച്ചും ക്രിസ്റ്റിയാനോ പ്രതികരിക്കുന്നു. നെയ്മറും റയലും തമ്മിലുള്ള റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നു. പല അഭ്യൂഹങ്ങളുണ്ട്. പക്ഷേ റയലുമായി പ്രത്യക്ഷത്തില്‍ എന്തെങ്കിലും നെയ്മര്‍ക്കുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. എല്ലാവരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് നെയ്മര്‍. എന്നാല്‍ എന്റെ വിലയിരുത്തലില്‍, നെയ്മര്‍ മറ്റ് ക്ലബ് ലക്ഷ്യം വെച്ച് മാര്‍ക്കറ്റിലില്ല.