സഹതാരത്തെ ചൂണ്ടി വിമര്‍ശകരോട് കലിപ്പ് തീര്‍ത്ത് മിതാലി രാജ്; സ്‌ട്രൈക്ക് റേറ്റ് അവര്‍ക്കും കുറവ്, എന്നിട്ടും ഇരയാവുന്നത് ഞാന്‍

വുമണ്‍സ് ട്വന്റി20 ചലഞ്ചിലെ ആദ്യ മത്സരത്തില്‍ 100ല്‍ താഴെ സ്‌ട്രൈക്ക് റേറ്റുള്ള കളിക്കാര്‍ ഉണ്ടായിരുന്നു
സഹതാരത്തെ ചൂണ്ടി വിമര്‍ശകരോട് കലിപ്പ് തീര്‍ത്ത് മിതാലി രാജ്; സ്‌ട്രൈക്ക് റേറ്റ് അവര്‍ക്കും കുറവ്, എന്നിട്ടും ഇരയാവുന്നത് ഞാന്‍

ട്വന്റി20യിലെ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ്. സ്‌ട്രൈക്ക് റേറ്റ് കുറവായ മറ്റ് കളിക്കാര്‍ ഉണ്ടായിട്ടും എന്നെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നത് എന്നാണ് മിതാലി രാജ് ആരോപിക്കുന്നത്. 

വുമണ്‍സ് ട്വന്റി20 ചലഞ്ചിലെ ആദ്യ മത്സരത്തില്‍ 100ല്‍ താഴെ സ്‌ട്രൈക്ക് റേറ്റുള്ള കളിക്കാര്‍ ഉണ്ടായിരുന്നു. അത് എന്തെങ്കിലും പ്രശ്‌നം തീര്‍ത്തിരുന്നോ?മിതാലി രാജ് അല്ല അത് എന്നത് കൊണ്ട് ആര്‍ക്കും അതൊരു പ്രശ്‌നമായില്ലെന്ന് മിതാലി പറയുന്നു. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യന്‍ താരം ജെമിമ റോഡ്രിഗ്‌സിനെ ലക്ഷ്യം വയ്ക്കുമ്പോഴും, പേരെടുത്ത് പറയാതെ മിതാലി വിമര്‍ശിക്കുകയും ചെയ്യുന്നു. 

ഇംഗ്ലണ്ടിനെതിരായ ട്വന്റിയില്‍ നമ്മുടെ ഒരു ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്റെ സ്‌ട്രൈക്ക് റേറ്റ് 50 ആയിരുന്നു. അത് ആര്‍ക്കുമൊരു പ്രശ്‌നമായില്ല. ഇപ്പോഴും ആളുകള്‍ എന്നെ മാത്രമാണ് ട്രോളുന്നത്. ഞാന്‍ നാല് ഡോട്ട് ബോള്‍സ് കളിച്ചാല്‍ എന്നെ ട്രോളും. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഇത് നീതിയല്ലെന്ന്. ഇന്ന് ഞാന്‍ റിബല്‍ ആയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മനസിലാക്കാം എന്ത് സാഹചര്യമാണ് എന്നെ അങ്ങനെയാക്കിയത് എന്ന്. 

ഞാനാണ് മികച്ച ട്വന്റി20 താരം എന്നല്ല പറയുന്നത്. എവിടെയാണ് എ്‌ന്റെ സ്ഥാനം എന്നെനിക്ക് അറിയാം. എന്റെ ബാറ്റിങ്ങിനെ വിലയിരുത്തി നിങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലെ പല താരങ്ങളേയും ചൂണ്ടി എനിക്ക് നിങ്ങളോട് മറു ചോ്ദ്യം ഉന്നയിക്കാനാവും. ഞാന്‍ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ ചോദ്യം ചെയ്യപ്പെടുന്നതെന്നും മിതാലി ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com