ചെന്നൈയെ എങ്ങനെ തളയ്ക്കാം? എട്ട് തന്ത്രങ്ങള്‍ മുന്നില്‍ വെച്ച് ആരാധകന്‍, കോച്ചിന്റെ ശ്രദ്ധയില്‍വെച്ച് ചെന്നൈ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2019 03:43 PM  |  

Last Updated: 12th May 2019 03:43 PM  |   A+A-   |  

mumbai4

ഐപിഎല്‍ ഫൈനലിലേക്ക് എത്തുമ്പോള്‍ ചെന്നൈയ്‌ക്കെതിരെ മുംബൈയ്ക്ക് തന്നെയാണ് മുന്‍തൂക്കം. ഈ സീസണില്‍ ക്വാളിഫയറില്‍ ഉള്‍പ്പെടെ മൂന്ന് വട്ടം ചെന്നൈയെ മുംബൈ തോല്‍പ്പിച്ചു കഴിഞ്ഞു. ചെന്നൈയ്‌ക്കെതിരെ ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ 16 ജയം നേടിയപ്പോള്‍ തോറ്റത് 11 വട്ടം. മുംബൈയ്ക്കാണ് മുന്‍തൂക്കം എങ്കിലും, റിസ്‌ക് എടുക്കേണ്ടെന്ന് പറഞ്ഞ്, ചെന്നൈയെ കീഴടക്കാന്‍ മുംബൈയ്ക്ക് തന്ത്രങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഒരു ആരാധകന്‍. ആ ആരാധകന്റെ തന്ത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലാവുന്നത്. 

ചെന്നൈയെ മെരുക്കാന്‍ ആരാധകന്‍ നിര്‍ദേശിച്ച തന്ത്രങ്ങള്‍ ചെന്നൈ കോച്ചിന്റെ ശ്രദ്ധയിലേക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് വയ്ക്കുന്നു. എട്ട് നിര്‍ദേശങ്ങളാണ് മുംബൈയ്ക്ക് ഈ ആരാധകന്‍ നല്‍കുന്നത്. ആറ് ബൗളര്‍മാരുമായി മുംബൈ ഇറങ്ങണം. അതില്‍ ഒരാള്‍ സൗത്ത് ആഫ്രിക്കന്‍ താരം ഹെന്‍ഡ്രിക്‌സ് ആവണം. ഹര്‍ദിക് പാണ്ഡ്യയെ എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ചും ഈ ആരാധകന് രോഹിത്തിന് നിര്‍ദേശം നല്‍കുന്നു. 

8-16 ഓവറുകള്‍ക്ക് ഇടയില്‍ പാണ്ഡ്യയെ ഉപയോഗിക്കണം. ഡികോക്ക്, മലിംഗ, ഹെന്‍ഡ്രിക്‌സ്, പൊള്ളാര്‍ഡ് എന്നിവരായിരിക്കണം മുംബൈയുടെ ഫൈനലില്‍ ഇറങ്ങുന്ന വിദേശ താരങ്ങള്‍. രോഹിത്തിനും, ഡികോക്കിനും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിക്കണം. മുംബൈയാണ് ആദ്യം ബാറ്റ് ചെയ്യുന്നത് എങ്കില്‍ ആക്രമിച്ചു തന്നെ കളിക്കണം. ഹര്‍ഭജന്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്താല്‍ ചെന്നൈയ്ക്ക് ആറാം ബൗളറെ നോക്കേണ്ടി വരും എന്നിങ്ങനെയെല്ലാമാണ് മുംബൈ ആരാധകന്റെ വിലയിരുത്തലുകള്‍.