ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കീരിടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്; ലിവര്‍പൂള്‍ രണ്ടാമത്

ലിവര്‍പൂളിനെ ഒരൊറ്റ പോയിന്റിന് പിന്നിലാക്കിയാണ് സിറ്റി തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം ഇത്തിഹാദ് സ്‌റ്റേഡിയത്തിലെത്തിച്ചത്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കീരിടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്; ലിവര്‍പൂള്‍ രണ്ടാമത്

ലണ്ടന്‍: കാത്തിരിപ്പിന് വിരാമമായി, ആറാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ലിവര്‍പൂളിനെ ഒരൊറ്റ പോയിന്റിന് പിന്നിലാക്കിയാണ് സിറ്റി തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം ഇത്തിഹാദ് സ്‌റ്റേഡിയത്തിലെത്തിച്ചത്. നിര്‍ണായകമായ അവസാന മത്സരത്തില്‍ സിറ്റി യുണൈറ്റഡിനേയും ആഴ്‌സണല്‍ ബേണ്‍ലി എഫ്സിയേയും തോല്‍പ്പിച്ചു. ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ബ്രൈറ്റണെ  4- 1ന് പരാജയപ്പെടുത്തി.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിക്കുകയായിരുന്നു സിറ്റി. 27ാം മിനിറ്റില്‍ ഗ്ലെന്‍ മറേയിലൂടെ ബ്രൈറ്ററ്റണ്‍ മുന്നിലെത്തി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ സിറ്റി ഒപ്പം പിടിച്ചു. 38ാം മിനിറ്റില്‍ അയ്‌മെറിക് ലപോര്‍ട്ടേയും സിറ്റിക്കായി ലക്ഷ്യം കണ്ടു. 

68ാം മിനിറ്റില്‍ റിയാദ് മെഹ്‌റസിന്റെ ഊഴമായിരുന്നു. നാല് മിനിറ്റിന് ശേഷം ഇല്‍കേ ഗുന്‍ഡോഗനും ലക്ഷ്യം കണ്ടു. ഇതോടെ സിറ്റി 41ന് മുന്നിലെത്തി. 38 മത്സരങ്ങളില്‍ 32 വിജയവുമായി സിറ്റി 98 പോയിന്റ് നേടിയപ്പോള്‍ 30 വിജയം അക്കൗണ്ടിലുള്ള ലിവര്‍പൂള്‍ 37 പോയിന്റ് നേടി. 

വോള്‍വ്‌സിനെതിരേ അവസാന മത്സരത്തിനിറങ്ങിയ ലിവര്‍പൂളും വിജയം കണ്ടു. സാദിയോ മാനേയുടം ഇരട്ട ഗോളിലായിരുന്നു ലിവര്‍പൂളിന്റെ വിജയം. 17ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ മാനേ 81ാം മിനിറ്റിലും ലക്ഷ്യം കണ്ടു. മറ്റു മത്സരങ്ങളില്‍ കാര്‍ഡിഫ് സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും ആഴ്‌സണല്‍ ബേണ്‍ലി എഫ്.സിയേയും തോല്‍പ്പിച്ചു. ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ബ്രൈറ്റണെ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com