കെപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം ; ഫൈനല്‍ തേടി കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം എഫ്‌സിയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2019 08:22 AM  |  

Last Updated: 12th May 2019 08:22 AM  |   A+A-   |  

 

കോഴിക്കോട് : കേരള പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. സെമി ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം എഫ് സി യെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ വൈകീട്ട് നാലിനാണ് മല്‍സരം. 

ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മല്‍സരങ്ങളും വിജയിച്ചാണ് ഗോകുലം സെമിപോരാട്ടത്തിനിറങ്ങുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ആകട്ടെ ഗ്രൂപ്പില്‍ അവസാനം ഇന്ത്യന്‍ നേവിയോട് പരാജയപ്പെട്ട് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ കെപിഎല്‍ സെമിയാണ്. 

ഇന്നലെ നടന്ന ആദ്യ സെമിയില്‍ കേരള എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യന്‍ നേവി ഫൈനലില്‍ കടന്നു. പിഎം ബ്രിട്ടോ, ബിപിക ഥാപ്പ എന്നിവരാണ് നാവികസേനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായ ഥാപ്പയുടെ ഏഴാം ഗോളാണിത്.