ചെന്നൈക്ക് കിരീടത്തിലേക്ക് 150 റണ്‍സ് ദൂരം മാത്രം; ഒരു വിക്കറ്റ് നഷ്ടമായി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 12th May 2019 09:51 PM  |  

Last Updated: 12th May 2019 09:51 PM  |   A+A-   |  

 

ഹൈദരാബാദ്: കീരീടം നേടാന്‍ ചെന്നൈയ്ക്ക് സഞ്ചരിക്കേണ്ടത് 150 റണ്‍സ് ദൂരം മാത്രം.ഐ.പി.എല്‍ ഫൈനലില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് അടിച്ചു. 25 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സും സഹിതം 41 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡ് ആണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍.

ഓപ്പണിങ് വിക്കറ്റില്‍ ക്വിന്റണ്‍ ഡികോക്കും രോഹിത് ശര്‍മ്മയും 45 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 29 റണ്‍സ് അടിച്ച ഡികോക്ക് ആണ് ആദ്യം പുറത്തായത്. അടുത്ത ഓവറില്‍ 15 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും ക്രീസ് വിട്ടു. 

സൂര്യരുമാര്‍ യാദവ് 15 റണ്‍സ് അടിച്ചപ്പോള്‍ ഏഴു റണ്‍സിന്റെ ആയുസ്സേ ക്രുണാല്‍ പാണ്ഡ്യക്ക് ഉണ്ടായുള്ളു. ഇഷാന്‍ കിഷന്‍ 23 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ 10 പന്തില്‍ 16 റണ്‍സുമായി പുറത്തായപ്പോള്‍ ചാഹറും മക്ലീഗനും അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിട്ടു. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ദീപക് ചാഹറാണ് ചെന്നൈയ്ക്കായി മികച്ച ബൗളിങ് പുറത്തെടുത്തത്. ശ്രദ്ധുല്‍ ഠാക്കൂറും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം നേടി. ഇമ്രാന്‍ താഹിര്‍ ഈ സീസണില്‍ 26 വിക്കറ്റുകള്‍ വീഴ്ത്തി ഒന്നാമതെത്തി

ഇരുടീമുകളുടേയും അക്കൗണ്ടില്‍ മൂന്നു കിരീടങ്ങളാണുള്ളത്. ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ്. ധോനി നയിക്കുന്ന ചെന്നൈ ടീം ഏഴുതവണ ഫൈനലിലെത്തി അതില്‍ നാലുതവണ തോറ്റു. രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്, കളിച്ച നാലു ഫൈനലില്‍ മൂന്നിലും ജയിച്ചു. നേര്‍ക്കുനേര്‍ ഫൈനലില്‍ മൂന്നുവട്ടം എതിരിട്ടപ്പോള്‍ രണ്ടിലും വിജയം മുംബൈക്കായിരുന്നു.