ഫൈനലില്‍ റണ്‍ ഒഴുകും; ഹൈദരാബാദില്‍ ഒരുങ്ങുന്നത് ബാറ്റിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റ്‌

ഇതിന് മുന്‍പ്  ഹൈദരാബാദ് ഫൈനലിന് വേദിയായപ്പോള്‍ കുറഞ്ഞ സ്‌കോറുകളാണ് പിറന്നത്
ഫൈനലില്‍ റണ്‍ ഒഴുകും; ഹൈദരാബാദില്‍ ഒരുങ്ങുന്നത് ബാറ്റിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റ്‌

ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയം ഇതിന് മുന്‍പൊരു ഫൈനലിന് വേദിയായപ്പോള്‍ കുറഞ്ഞ സ്‌കോറായിരുന്നു അവിടെ പിറന്നത്. പക്ഷേ ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ കലാശപ്പോരിലേക്ക് എത്തുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വരുന്നത്. ഫൈനലില്‍ റണ്‍മഴ കാണാം. 

ബാറ്റിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റാണ് ഫൈനലിനായി ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ കുറേറ്റര്‍ ചന്ദ്രശേഖര്‍ റാവുവും ഇത് വ്യക്തമാക്കുന്നു. ഇതിന് മുന്‍പ്  ഹൈദരാബാദ് ഫൈനലിന് വേദിയായപ്പോള്‍ കുറഞ്ഞ സ്‌കോറുകളാണ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നേടാനായത് 129 റണ്‍സ്. പിന്നാലെ വന്ന പുനെയുടെ പോരാട്ടം വിജയ ലക്ഷ്യത്തില്‍ നിന്നും ഒരു റണ്‍സ് അകലെ അവസാനിച്ചു. 

കൂറ്റനടികള്‍ക്ക് പ്രാപ്തമായവരാണ് ഇരു ടീമിലുമുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ വാട്‌സനിന്റെ ബാറ്റിങ് മികവായിരുന്നു ചെന്നൈയെ ജയത്തിലേക്ക് എത്തിച്ചത്. നിര്‍ണായക മത്സരത്തില്‍ മാച്ച് വിന്നര്‍മാര്‍ ഏത് ടീമില്‍ നിന്നാണ് വരുന്നത് എന്നതായിരിക്കും കളിയുടെ ഗതി നിര്‍ണയിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com