അവിടെ നമ്മള് കണ്ടത് ഐപിഎല്ലിലെ ധോനിയുടെ അവസാനത്തേത്? വിടവുകള്‍ നികത്തേണ്ടതിനെ കുറിച്ച് ധോനി
By സമകാലിക മലയാളം ഡെസ്ക് | Published: 13th May 2019 10:33 PM |
Last Updated: 13th May 2019 10:33 PM | A+A A- |

ഫൈനലില്‍ ടീമും ആരാധകരും ആഗ്രഹിച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ ധോനിക്കായില്ല. ഒരു റണ്ണിന് കിരീടം മുംബൈയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നതിന് പിന്നാലെ ധോനിക്ക് നേരെ ആ ചോദ്യവും എത്തിയിരുന്നു. നമ്മള് ഫൈനലില്‍ കണ്ടതായിരിക്കുമോ ഐപിഎല്ലിലെ ധോനിയുടെ അവസാനം?
ആ ചോദ്യത്തിന് ധോനി നല്കിയ ഉത്തരമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഞങ്ങളുടെ ഡ്രോയിങ് ബോര്‍ഡിലേക്കാണ് വിശകലനങ്ങള്‍ക്കായി ഞങ്ങള്‍ക്കിനി പോവേണ്ടത്. എന്നാല്‍ അതിന് ഇപ്പോള്‍ സമയമില്ല. ലോകകപ്പിലേക്കാണ് ഇനി ശ്രദ്ധ കൊടുക്കേണ്ടത്. അതിന് ശേഷം നികത്തേണ്ട വിടവുകളെ കുറിച്ചെല്ലാം തീരുമാനിക്കം. ചെന്നൈയില്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എതിരല്ല. ബാറ്റ്സ്മാന്മാരാണ് മുന്നോട്ടു വരേണ്ടത്. അടുത്ത സീസണില്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷയെന്നും ധോനി പറയുന്നു.
ദീപക് ചഹറിന്റേയും, ഇമ്രാന് താഹിറിന്റേയും മികച്ച സ്പെല്ലുകളാണ് മുംബൈയെ 149 റണ്‍സ് എന്ന സ്കോറിലേക്ക് ചുരുക്കിയത്. മുംബൈയുടെ മുന്‍നിരയില്‍ 30ന് അപ്പുറം സ്കോര്‍ കണ്ടെത്താല്‍ പലര്‍ക്കുമായില്ല. എന്നാല്‍ ചെന്നൈയുടെ ബാറ്റിങ്ങിലേക്ക് എത്തിയപ്പോള്‍ വാട്സന്റെ ഒറ്റയാള്‍ പോരാട്ടം മാത്രം ചെന്നൈയുടെ രക്ഷയ്ക്ക് മതിയായിരുന്നില്ല.