അവിശ്വനീയം; അവസാനപ്പന്തില്‍ ചെന്നൈയെ തകര്‍ത്ത് മലിംഗ; മുംബൈക്ക് കിരീടം

Published: 13th May 2019 12:15 AM  |  

Last Updated: 13th May 2019 12:15 AM  |   A+A-   |  

 

വിശാഖപട്ടണം: വിജയം വിജയം ഒളിപ്പിച്ചവെച്ച പന്ത് അവസാന ഓവറിലെ അവസാന ഏറിലാണ് മലിംഗ പുറത്തെടുത്തത്. ആ പന്തില്‍ ഷാര്‍ദുല്‍ താക്കൂറിനെ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ മുംബൈക്ക് കിരീടം. ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ നാലാം കിരീടത്തില്‍ മുത്തമിട്ടത്. 

150 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ 148  റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഷെയ്ന്‍ വാട്‌സണ്‍ മാത്രമാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്. 59 പന്തില്‍ നിന്നായി 80 റണ്‍സാണ് വാട്‌സന്റെ സമ്പാദ്യം. തുടക്കത്തില്‍ ശ്രദ്ധയോടെ കളിച്ചെങ്കിലും വിജയദേവത ചെന്നൈ കൈവിട്ടിരുന്നു. ധോണിയും റെയ്‌നയും അമ്പാട്ടി റായിഡുവും ആരാധകരെ നിരാശരാക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് അടിച്ചു. 25 പന്തില്‍ മൂന്നു വീതം ഫോറും സിക്സും സഹിതം 41 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡ് ആണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍.

ഓപ്പണിങ് വിക്കറ്റില്‍ ക്വിന്റണ്‍ ഡികോക്കും രോഹിത് ശര്‍മ്മയും 45 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 29 റണ്‍സ് അടിച്ച ഡികോക്ക് ആണ് ആദ്യം പുറത്തായത്. അടുത്ത ഓവറില്‍ 15 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും ക്രീസ് വിട്ടു. 

സൂര്യരുമാര്‍ യാദവ് 15 റണ്‍സ് അടിച്ചപ്പോള്‍ ഏഴു റണ്‍സിന്റെ ആയുസ്സേ ക്രുണാല്‍ പാണ്ഡ്യക്ക് ഉണ്ടായുള്ളു. ഇഷാന്‍ കിഷന്‍ 23 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ 10 പന്തില്‍ 16 റണ്‍സുമായി പുറത്തായപ്പോള്‍ ചാഹറും മക്ലീഗനും അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിട്ടു. 

നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ദീപക് ചാഹറാണ് ചെന്നൈയ്ക്കായി മികച്ച ബൗളിങ് പുറത്തെടുത്തത്. ഷാര്‍ദുല്‍ താക്കുറും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം നേടി. 

Unprecedented scenes from Hyderabad as @mipaltan became #VIVOIPL champs for the 4⃣th time!

Lasith Malinga showing his true class in the last over