പര്‍പ്പിള്‍, ഓറഞ്ച് ക്യാപ് ആര്‍ക്ക് കിട്ടിയാലെന്താ? ട്രോഫി ദേ ഞങ്ങള്‍ക്കാണ്; ആവേശം നിറച്ച് ടീം അംഗങ്ങളോട് ജയവര്‍ധനെ
By സമകാലിക മലയാളം ഡെസ്ക് | Published: 14th May 2019 06:00 AM |
Last Updated: 14th May 2019 06:00 AM | A+A A- |

നാലാം വട്ടം മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. എന്നാല്‍ ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകളില്‍ ഒന്നുപോലും മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് നേടാനായില്ല. ഇതിനെ ചൊല്ലി ഉയരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഫൈനല്‍ കഴിഞ്ഞതിന് പിന്നാലെ തന്നെ തകര്‍പ്പന്‍ മറുപടി നല്‍കുകയാണ് മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ധനെ.
നമ്മള് ഒരിക്കലും വിട്ടുകൊടുത്തിട്ടില്ല. ശരിയാണ്, നമുക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ നമ്മള് തിരിച്ചു വന്നുകൊണ്ടേയിരുന്നു. അതാണ് പ്രധാനം. ആ സംസ്കാരമാണ് നമ്മള് സൃഷ്ടിക്കേണ്ടത്. സീസണില്‍ ഉടനീളം എല്ലാവരും തങ്ങളുടേതായ സംഭവാന നല്കി. നമുക്ക് പര്‍പ്പിള്‍ ക്യാപ് ഇല്ല, ഓറഞ്ച് ക്യാപ്പും ഇല്ല. എന്നാലത് ആര് കാര്യമാക്കുന്നു. നമുക്ക് ഇത് ലഭിച്ചു, ഐപിഎല്‍ ട്രോഫിയെ ചൂണ്ടി ടീം അംഗങ്ങളോടായി ജയവര്‍ധനെ പറയുന്നു.
| "No purple caps, no orange caps but who cares? We've got this " - @MahelaJay #OneFamily #Believe #CricketMeriJaan #MumbaiIndians pic.twitter.com/k4Vf1p7gfq
— Mumbai Indians (@mipaltan) May 13, 2019
തന്റെ ടീം പ്ലേഓഫ് കളിക്കുന്നതിന് മുന്‍പേ ടീം വിട്ട ഡേവിഡ് വാര്‍ണറാണ് സ്ഥിരതയാര്‍ന്ന തകര്‍പ്പന്‍ കളിയിലൂടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 12 ഇന്നിങ്സില്‍ നിന്നും 692 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ഒരു സെഞ്ചുറിയും 8 അര്‍ധ ശതകവും വാര്‍ണര്‍ ഇവിടെ നേടി. ബാറ്റിങ് ശരാശരിയാവട്ടെ 69.20. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഇമ്രാന് താഹിറാണ് പര്‍പ്പിള്‍ ക്യാപ് കൈവശപ്പെടുത്തിയത്. 17 കളികളില്‍ നിന്നും 26 വിക്കറ്റുകളാണ് ഇമ്രാന് പിഴുതത്.