ഇന്ത്യയുടെ ശേഖരത്തിൽ ഒട്ടേറെ ആയുധങ്ങൾ ഉണ്ട്; വേണ്ട സമയത്ത് പ്രയോ​ഗിക്കും; രവി ശാസ്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 09:50 PM  |  

Last Updated: 14th May 2019 09:50 PM  |   A+A-   |  

Virat-Kohli-Ravi-Shastri-PTI

 

മുംബൈ: ഈ മാസം 30 മുതൽ ആരംഭിക്കുന്ന ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. നിർണായക പോരാട്ടത്തിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യയുടെ ശേഖരത്തില്‍ ഒട്ടേറെ ആയുധങ്ങളുണ്ടെന്നും വേണ്ട സമയത്ത് പ്രയോഗിക്കുമെന്നും അദ്ദേഹം പറയുന്നു. 

എല്ലാ തരത്തിലും ലോകകപ്പിന് ഇന്ത്യ സജ്ജരാണ്. ഏത് സാധ്യതയും ഉപയോഗിക്കാവുന്ന വിധം വഴക്കമുള്ള ടീമാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ ശേഖരത്തില്‍ ഒട്ടേറെ ആയുധങ്ങളുണ്ട്. വേണ്ട സമയത്ത് പ്രയോഗിക്കുമെന്നും ശാസ്ത്രി പറഞ്ഞു. 

നാലാം നമ്പറില്‍ വിജയ് ശങ്കറോ മറ്റാരെങ്കിലുമോ സ്ഥാനം ഉറപ്പിച്ചിട്ടില്ല. ആ സ്ഥാനത്തേക്ക് പലരും അര്‍ഹരാണ്. അതിനെക്കുറിച്ച് ആശങ്കകളില്ല. കുല്‍ദീപ് യാദവിന്റെ മോശം ഫോമോ കേദാര്‍ ജാദവിന്റെ പരുക്കോ പ്രശ്‌നമുള്ള കാര്യങ്ങളല്ല. കേദാറിന് എല്ലിന് പൊട്ടലൊന്നുമില്ല. ലോകകപ്പാവുമ്പോഴേക്കും സുഖമാകും ശാസ്ത്രി പറയുന്നു. വെസ്റ്റിന്‍ഡീസും ഓസ്ട്രേലിയയുമാണ് ലോകകപ്പിൽ സൂക്ഷിക്കേണ്ട ടീമുകളെന്നും രവി ശാസ്ത്രി നിരീക്ഷിച്ചു.