ഞാനില്ലാത്തതിനാല്‍ ബാറ്റിങ് നിര അത്ര പോരെന്നാണോ? ഇന്ത്യയുടെ ശക്തി ബൗളര്‍മാരെന്ന് രഹാനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 06:00 AM  |  

Last Updated: 14th May 2019 06:00 AM  |   A+A-   |  

Ajinkya_Rahane

ഇന്ത്യന്‍ ബൗളിങ്ങിനെ സഹായിക്കുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളാണ് കോഹ് ലിയുടെ സംഘത്തിന് ലോകകപ്പില്‍ മുന്‍തൂക്കം നല്‍കുന്നത് എന്ന് ക്രിക്കറ്റ് താരം
രഹാനെ. ഇംഗ്ലണ്ടും, വെസ്റ്റ് ഇന്‍ഡീസുമാണ് ലോകകപ്പിലെ കൂടുതല്‍ അപകടകാരികള്‍ എന്നും രഹാനെ പറയുന്നു. 

എല്ലാ വശവും പരിഗണിക്കുമ്പോള്‍ നമ്മുടെ ടീം ശക്തമാണ്. ഇത്തവണ ഓരോ ടീമും ഒന്‍പത് മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നു. അങ്ങനെ വരുമ്പോള്‍ സ്ഥിരത നിര്‍ണായകമാകും. നല്ല തുടക്കം ഇന്ത്യയ്ക്ക് ലഭിച്ചാല്‍ ആ ഗതി നിലനിര്‍ത്താന്‍ സാധിക്കണം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഏത് ടീമിനും, ഏത് നിമിഷവും തിരിച്ചു വരാനാവും. അതിനാല്‍ ഒരു ടീമിനേയും നമ്മള്‍ വിലകുറച്ച് കാണാന്‍ പാടില്ലെന്നും രഹാനെ പറയുന്നു. 

നമ്മുടെ പേസ്, സ്പിന്‍ നിര പരിചയസമ്പത്ത് നിറഞ്ഞതാണ്. വിക്കറ്റ് വീഴ്ത്താന്‍ ശേഷിയുള്ള ബൗളര്‍മാരാണ് നമുക്കുള്ളത് എന്നതാണ് വലിയ മുന്‍തൂക്കം. ഏത് സാഹചര്യത്തിലും അവര്‍ക്ക് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്നു. ഇംഗ്ലണ്ടില്‍ അടുത്ത് തന്നെ കളിച്ചിരുന്നു എന്നതിനാല്‍ സാഹചര്യവുമായി ഇണങ്ങാന്‍ ബൗളര്‍മാര്‍ക്കാവും. ചില അഡ്ജസ്റ്റുമെന്റുകള്‍ ബൗളര്‍മാര്‍ക്ക് വരുത്തേണ്ടി വരുമെങ്കിലും അത് പ്രശ്‌നമാവില്ലെന്നും രഹാനെ പറയുന്നു. 

ഇന്ത്യയെ കൂടാതെ, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കാണ് രഹാനെ സാധ്യത നല്‍കുന്നത്. മികച്ച ടീമാണ് ഇംഗ്ലണ്ട്. കീവീസ് ആവട്ടെ ഐസിസി ടൂര്‍ണമെന്റുകളില്‍ മികവ് കാട്ടുന്നു. പ്രവചനാതീതമാണ് വിന്‍ഡിസ്. ഏത് ടീമിനേയും അവര്‍ക്ക് തോല്‍പ്പിക്കാനാവുമെന്നും രഹാനെ ചൂണ്ടിക്കാണിക്കുന്നു.