തലയുടെ പുറത്താകൽ സഹിക്കാൻ സാധിച്ചില്ല; തേര്‍ഡ് അംപയര്‍ ആത്മഹത്യ ചെയ്യുമെന്ന് കരഞ്ഞു കലങ്ങിയ കണ്ണുമായി കുഞ്ഞ് ആരാധകൻ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 08:59 PM  |  

Last Updated: 14th May 2019 08:59 PM  |   A+A-   |  

822950-dhonirunout

 

ചെന്നൈ: നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെ ഒറ്റ റൺസിന് വീഴ്ത്തി മുംബൈ ഇന്ത്യൻസ് നാലാം തവണയും ഐപിഎൽ കിരീടം നേടിയത് അവിശ്വസനീയ കഴ്ചയായിരുന്നു. ടി20യുടെ എല്ലാ അനിശ്ചിതത്വങ്ങളും ഫൈനലിന് മാറ്റ് കൂട്ടി. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് ധോണിയുടെ വിക്കറ്റായിരുന്നു. റണ്ണൗട്ടിലൂടെ ധോണി പുറത്താവുമ്പോല്‍ എട്ട് പന്തില്‍ രണ്ട് റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ ഔട്ടല്ലെന്ന് ഇപ്പോഴും വാദിക്കുന്നവരുണ്ട്. ബെയ്ല്‍സ് ഇളകുമ്പോള്‍ ധോണി ക്രീസ് കടന്നിരുന്നുവെന്നാണ് പലരുടെയും വാദം. 

അതിനിടെ ധോണിയുടെ പുറത്താകലും ചെന്നൈയുടെ തോൽവിയും സഹിക്കാൻ കഴിയാത്ത ഒരു കുഞ്ഞു ആരാധകന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ധോണിയുടെ പുറത്താകൽ അവന് സഹിക്കാൻ കഴിയുന്നതിന് അപ്പുറമായിരുന്നു. കണ്ണു കലങ്ങി കരയുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. 

കരച്ചിലിനിടെ തമിഴില്‍ അവന്‍ പറയുന്നുണ്ട്. തെറ്റായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തേര്‍ഡ് അംപയര്‍ ആത്മഹത്യ ചെയ്യുമെന്ന്. അവന്റെ അടുത്തു തന്നെയുള്ള അമ്മ കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ കോഴക്കളിയാണെന്ന് ‌പറഞ്ഞ് അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.