ധോനിയുടെ ടിപ്‌സുകള്‍ പലവട്ടം തെറ്റിയിട്ടുണ്ട്, പക്ഷേ അത് ധോനിയോട് പറയാനാവില്ലല്ലോയെന്ന് കുല്‍ദീപ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 05:50 AM  |  

Last Updated: 14th May 2019 05:50 AM  |   A+A-   |  

kuldeepdhoni

ന്ത്രങ്ങള്‍ മെനയുന്നതില്‍ ധോനിയെ വെല്ലാന്‍ നിലവില്‍ ലോകക്രിക്കറ്റില്‍ ആരുമില്ലെന്നാണ് ആരാധകരില്‍ ഒരു വിഭാഗത്തിന്റെ പക്ഷം. കളിക്കളത്തില്‍ കോഹ് ലിയെ ഒരുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി ധോനി തന്ത്രങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്നത് നമ്മള്‍ കണ്ടിട്ടുമുണ്ട്. സ്പിന്നര്‍മാര്‍ക്ക് വിക്കറ്റിന് പിന്നില്‍ നിന്നും ധോനി നിര്‍ദേശങ്ങള്‍ നല്‍കുന്നതും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ നിരവധി തവണ ധോനിയുടെ ടിപ്‌സുകള്‍ തെറ്റിപ്പോയിട്ടുണ്ടെന്നാണ് സ്പിന്നര്‍ കുല്‍ദീപ് യാദവ് പറയുന്നത്. 

കരിയറില്‍ എപ്പോഴെങ്കിലും ധോനി നല്‍കിയ ടിപ്‌സില്‍ വിശ്വാസമില്ലാതെ ധോനിയെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് കുല്‍ദീപിന്റെ മറുപടി. ധോനിക്ക് തെറ്റിപ്പോയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ നമുക്കത് അദ്ദേഹത്തിനോട് പറയാനാവില്ല. ധോനി അധികം സംസാരിക്കാറില്ല. എന്തെങ്കിലും നിര്‍ദേശമുണ്ടെങ്കില്‍ അത് ഓവറിന് ഇടയില്‍ പറയുമ്പോള്‍ മാത്രമാണ് ധോനി സംസാരിക്കുന്നത് എന്നും കുല്‍ദീപ് പറയുന്നു. 

കുല്‍ദീപ് ബൗള്‍ ചെയ്യാന്‍ എത്തുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്നും ധോനിയുടെ നിര്‍ദേശങ്ങള്‍ വരുന്നത് ആരാധകര്‍ക്ക് സുപരിചിതമാണ്. അവിടെ കൗതുകകരമായ സംഭവവും ഒരിക്കലുണ്ടായി. ഫീല്‍ഡ് ചെയ്ഞ്ചിന് കുല്‍ദീപ് ആവശ്യപ്പെട്ടപ്പോള്‍ നീ ബൗള്‍ ചെയ്യുന്നുവോ അതോ ബൗളറെ മാറ്റണമോ എന്ന് ധോനി വിക്കറ്റിന് പിന്നില്‍ നിന്നും ചോദിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബൗള്‍ ചെയ്തതിന് ശേഷം ഫീല്‍ഡ് ചെയ്ഞ്ച് നോക്കാം എന്നാണ് ധോനി പറഞ്ഞതെന്ന് പിന്നീട് വിശദീകരണം വന്നു. എങ്കിലും സ്റ്റംപിന് പിന്നില്‍ നിന്നുമുള്ള ധോനിയുടെ നിര്‍ദേശങ്ങള്‍ ആരാധകര്‍ക്ക് എപ്പോഴും കൗതുകമാണ്.