ബാഴ്‌സയെ ദുര്‍ബലപ്പെടുത്തുന്നത് കുട്ടിഞ്ഞോ; ഒടുവില്‍ മെസിയും താരത്തെ കയ്യൊഴിഞ്ഞതായി റിപ്പോര്‍ട്ട്

ചാമ്പ്യന്‍സ് ലീഗ് സെമിയിലേറ്റ തോല്‍വിക്ക് പിന്നാലെ ടീമിനെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങള്‍ ഏതെല്ലാമെന്ന ചോദ്യത്തിന് കുട്ടിഞ്ഞോയ്ക്ക് നേരെ വിരല്‍ ചൂണ്ടി മെസി
ബാഴ്‌സയെ ദുര്‍ബലപ്പെടുത്തുന്നത് കുട്ടിഞ്ഞോ; ഒടുവില്‍ മെസിയും താരത്തെ കയ്യൊഴിഞ്ഞതായി റിപ്പോര്‍ട്ട്

ഒടുവില്‍ മെസിയും കുട്ടിഞ്ഞോയെ തള്ളിപ്പറഞ്ഞു? ചാമ്പ്യന്‍സ് ലീഗ് സെമിയിലേറ്റ തോല്‍വിക്ക് പിന്നാലെ ടീമിനെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങള്‍ ഏതെല്ലാമെന്ന ചോദ്യത്തിന് കുട്ടിഞ്ഞോയ്ക്ക് നേരെ വിരല്‍ ചൂണ്ടി മെസി. സ്പാനിഷ് ആഴ്ചപതിപ്പായ ഡോണ്‍ ബലോനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഫോമിലല്ലാതിരുന്നിട്ടും കുട്ടിഞ്ഞോയ്ക്ക് ടീമില്‍ സ്ഥാനം കിട്ടിക്കൊണ്ടേയിരുന്നിരുന്നു. ചാമ്പ്യന്‍സ് ലീഗ് സെമിയിലും കുട്ടിഞ്ഞോ ബാഴ്‌സയുടെ പ്ലേയിങ് ഇലവനിലേക്ക് എത്തി. കുട്ടിഞ്ഞോയെ പ്ലേയിങ് ഇലവനില്‍ നിന്നും മാറ്റി മാല്‍കോമിനേയോ, ഡെംബെലെയേയോ കളിപ്പിക്കാമെന്നിരിക്കെയാണ് കുട്ടിഞ്ഞോയ്ക്ക് ബാഴ്‌സ അവസരം നല്‍കിപ്പോന്നത്. 

ടീമിന്റെ ആക്രമണത്തിന്റെ മൂര്‍ച്ഛ കുറയ്ക്കുന്ന കാരണങ്ങള്‍ക്ക് പിന്നില്‍ കുട്ടിഞ്ഞോയെ കൂടാതെ ഡെംബെലെയ്ക്ക് നേരേയും മെസി വിരല്‍ചൂണ്ടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 21 വയസ് എന്ന ഘടകമാണ് ഡെംബെലെയെ രക്ഷിക്കുന്നത്. വരുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കുട്ടിഞ്ഞോയെ ബാഴ്‌സ വില്‍ക്കുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. നെയ്മര്‍ പോയതിന് പിന്നാലെയാണ് കുട്ടിഞ്ഞോ ബാഴ്‌സയിലേക്ക് എത്തുന്നത്. 

എന്നാല്‍ മികച്ച കളി പുറത്തെടുത്ത് ആരാധകരെ സന്തോഷിപ്പിക്കാന്‍ കുട്ടിഞ്ഞോയ്ക്കായില്ല. മുന്‍ ലിവര്‍പൂള്‍ താരത്തിന് നേര്‍ക്ക് ന്യൂകാമ്പില്‍ ബാഴ്‌സ ആരാധകര്‍ കൂവുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ബാഴ്‌സ കോച്ച് വാല്‍വെര്‍ദെയ്ക്കും കുട്ടിഞ്ഞോയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും, മെസിയുടെ പിന്തുണയാണ് കുട്ടിഞ്ഞോയെ ടീമില്‍ നിലനിര്‍ത്തുന്നത് എന്നും ഡയറിയോ ഗോളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com