ലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ എ ടീം; സഞ്ജുവിനെ തഴഞ്ഞു, പക്ഷേ മറ്റൊരു മലയാളി താരം ടീമില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2019 11:46 PM  |  

Last Updated: 14th May 2019 11:46 PM  |   A+A-   |  

sanju3

മുംബൈ: ശ്രീലങ്കന്‍ എ ടീമിനെതിരായ ഇന്ത്യയുടെ ഏകദിന-ടെസ്റ്റ് പരമ്പരയ്ക്കുള്ള എ ടീമില്‍ ഇടംപിടിച്ച് മലയാളി പേസര്‍ സന്ദീപ് വാര്യര്‍. എന്നാല്‍ ഐപിഎല്ലില്‍ ഭേദപ്പെട്ട കളി പുറത്തെടുത്തിട്ടും സഞ്ജു സാംസണിന് ഇന്ത്യന്‍ എ ടീമിലേക്ക് വിളിയെത്തിയില്ല. 

ആദ്യമായിട്ടാണ് സന്ദീപിന് ഇന്ത്യന്‍ എ ടീമില്‍ ഇടംലഭിക്കുന്നത്. അഞ്ച് ഏകദിന മത്സരങ്ങളും, രണ്ട് അനൗദ്യോഗിക ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. ഇന്ത്യയുടെ ഏകദിന ടീമിനെ പ്രിയങ്ക് പാഞ്ചലും, ടെസ്റ്റ് ടീമിനെ ഇശാന്‍ കിഷനും നയിക്കും. ഐപിഎല്ലില്‍ ശ്രദ്ധേയമായ കളി പുറത്തെടുത്ത ശ്രേയസ് ഗോപാല്‍, രാഹുല്‍ ചഹര്‍, ശുഭ്മന്‍ ഗില്‍ എന്നിവരും എ ടീമില്‍ ഇടം നേടിയിട്ടുണ്ട്. 

ഏകദിനത്തിനുള്ള ഇന്ത്യന്‍ എ ടീം പ്രിയങ്ക് പാഞ്ചല്‍(ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, അന്‍മോല്‍പ്രീത് സിങ്, സിദ്ധേഷ് ലാഡ്, റിങ്കു സിങ്, ശിവം ദുബെ, റിക്കി ഭുയി, കെഎസ് ഭരത്, സന്ദീപ് വാര്യര്‍, രാഹുല്‍ ചഹര്‍, ജയന്ത് യാദവ്, ആദിത്യ സര്‍വതേ, അങ്കിത് രജ്പൂത്, ഇഷാന്‍ പൊറല്‍

ടെസ്റ്റ് ടീം ഇശാന്‍ കിഷന്‍(ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ, അന്‍മോല്‍പ്രീത് സിങ്, റിക്കി ഭുയി, ശുഭ്മാന്‍ ഗില്‍, ശിവം ദുബെ, ശ്രേയസ് ഗോപാല്‍, വാഷിങ്ടണ്‍ സുന്ദര്‍, മായങ്ക് മാര്‍കണ്ഡെ, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് വാര്യന്‍, ഇഷാന്ത് പൊറല്‍, പ്രശാന്ത് ചോപ്ര.