വാട്‌സന്‍ പൊരുതിയത് ചോരയില്‍ കുതിര്‍ന്ന കാലുമായി; ആറ് തുന്നിക്കെട്ട് വേണ്ടി വന്നുവെന്ന് ഹര്‍ഭജന്‍

എത്രമാത്രം വേദന സഹിച്ചാണ് വാട്‌സന്‍ ബാറ്റ് ചെയ്തത് എന്ന് വെളിപ്പെടത്തുകയാണ് സഹതാരമായ ഹര്‍ഭജന്‍ സിങ്
വാട്‌സന്‍ പൊരുതിയത് ചോരയില്‍ കുതിര്‍ന്ന കാലുമായി; ആറ് തുന്നിക്കെട്ട് വേണ്ടി വന്നുവെന്ന് ഹര്‍ഭജന്‍

ചെന്നൈയ്ക്ക് വേണ്ടി തുടര്‍ച്ചയായ രണ്ടാം വട്ടവും ഐപിഎല്‍ ഫൈനലില്‍ വാട്‌സന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. 2018ല്‍ അത് കിരീടത്തിലേക്ക് എത്തിയെങ്കില്‍ ഈ വര്‍ഷം മുംബൈയുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ ആ പൊരുതല്‍ ഫലം കണ്ടില്ല. കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ എത്രമാത്രം വേദന സഹിച്ചാണ് വാട്‌സന്‍ ബാറ്റ് ചെയ്തത് എന്ന് വെളിപ്പെടത്തുകയാണ് സഹതാരമായ ഹര്‍ഭജന്‍ സിങ്. 

ഇടതു കാലില്‍ പരിക്കേറ്റിട്ടും, അത് കാര്യമാക്കാതെയാണ് വാട്‌സന്‍ ചെന്നൈയ്ക്ക് വേണ്ടി പൊരുതിയത്. കളിക്ക് ശേഷം ആറ് സ്റ്റിച്ചുകളാണ് വാട്‌സന്റെ കാലില്‍ ഇടേണ്ടി വന്നത് എന്നും ഹര്‍ഭജന്‍ വെളിപ്പെടുത്തുന്നു. പാഡ് കൊണ്ട് മറഞ്ഞിരിക്കുന്ന കാല്‍മുട്ടിന്റെ ഭാഗത്ത് ചോര പടര്‍ന്നു നില്‍ക്കുന്നതിന്റെ ഫോട്ടോയും ഹര്‍ഭജന്‍ ആരാധകര്‍ക്ക് മുന്നിലേക്ക് വയ്ക്കുന്നു. 

റണ്‍ഔട്ടില്‍ നിന്നും രക്ഷനേടുന്നതിനായി ഡൈവ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് വാട്‌സന്റെ ഇടത് കാലിന് പരിക്കേല്‍ക്കുന്നത്. എന്നിട്ടും ആരോടും പറയാതെ അദ്ദേഹം ബാറ്റിങ് തുടരുകയായിരുന്നു എന്ന് ഹര്‍ഭജന്‍ പറയുന്നു. ഫൈനലില്‍ വാട്‌സനായിരുന്നു ചെന്നൈയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയത്. 59 പന്തില്‍ നിന്നും 80 റണ്‍സ് എടുത്ത വാട്‌സന്‍ 19ാം ഓവറിലെ നാലാമത്തെ പന്തില്‍ റണ്‍ഔട്ടായതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com