കോഹ് ലിയേക്കാള്‍ മികച്ച നായകനാണ് ശ്രേയസ് അയ്യര്‍; ഐപിഎല്‍ നായകന്മാര്ക്ക് മാര്‍ക്കിട്ട് സഞ്ജയ് മഞ്ജരേക്കര്‍
By സമകാലിക മലയാളം ഡെസ്ക് | Published: 15th May 2019 10:52 PM |
Last Updated: 15th May 2019 10:52 PM | A+A A- |

ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ കലാശപ്പോരാട്ടം കഴിഞ്ഞുവെങ്കിലും സീസണിനെ കുറിച്ചുള്ള വിലയിരുത്തലുകള്‍ അവസാനിച്ചിട്ടില്ല. ഐപിഎല്ലിലെ നായകന്മാരെ വിലയിരുത്തി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറാണ് ഇപ്പോള്‍ വരുന്നത്. ഈ സീസണില്‍ കോഹ് ലിയേക്കാള്‍ മികച്ച ക്യാപ്റ്റനായിരുന്നു ശ്രേയസ് അയ്യര്‍ എന്നാണ് സഞ്ജയുടെ വാക്കുകള്‍.
കോഹ് ലിയേയും, രഹാനെയേയുമാണ് ഏറ്റവും മോശം നായകന്മാരായി മഞ്ജരേക്കര്‍ വിലയിരുത്തിയത്. മികച്ച നായകനായി പത്തില്‍ 9 മാര്‍ക്ക് നല്കി മഞ്ജരേക്കര്‍ തെരഞ്ഞെടുത്തത് ധോനിയെയാണ്. ശ്രേയസ് അയ്യര്‍ക്കും രോഹിത് ശര്‍മയ്ക്കും എട്ട് മാര്‍ക്ക് നല്കിയപ്പോള് അഞ്ച് മാര്‍ക്കാണ് രഹാനെയ്ക്ക് നല്‍കിയത്. കോഹ് ലിക്ക് ആറ് മാര്‍ക്കും.
ദിനേശ് കാര്‍ത്തിക്കിന്റെ നായകത്വത്തെ വിലയിരുത്താന്‍ കൂടി മഞ്ജരേക്കര്‍ തയ്യാറായില്ല. പ്ലേഓഫ് കാണാതെ പഞ്ചാബ് പുറത്തായെങ്കിലും ആര്.അശ്വിന് അദ്ദേഹം ഏഴ് മാര്‍ക്ക് നല്കുന്നു. കെയിന്‍ വില്യംസണിനും ഏഴ് പോയിന്റ് നല്കുന്നു. ഷെയിന്‍ വാട്സനെ മോശം ഫോമായിരുന്നിട്ടും ടീമില്‍ ഉള്പ്പെടുത്തിക്കൊണ്ടിരുന്നതിനാലാണ് ധോനിയുടെ ഒരു പോയിന്റ് എടുത്തത് എന്നാണ് മഞ്ജരേക്കറിന്റെ വാദം.