തുടക്കം നാണംകെട്ട തോൽവിയോടെ; ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2019 05:46 PM  |  

Last Updated: 15th May 2019 05:46 PM  |   A+A-   |  

aus

 

സിഡ്നി: ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ പോരാട്ടത്തിനിറങ്ങിയ ഇന്ത്യൻ ഹോക്കി ടീമിന് ദയനീയ തോൽവി. ആതിഥേയരായ ഓസ്ട്രേലിയയോട് ഇന്ത്യ മറുപടിയില്ലാത്ത നാല് ​ഗോളിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി. ഇരട്ട ​ഗോളുകൾ നേടിയ ബ്ലേക്ക് ​ഗോവേഴ്സ്, ജെറമി ഹെയ്‌വാര്‍ഡ്‌ എന്നിവർ ഇരട്ട ​ഗോളുകൾ നേടി ഓസ്ട്രേലിയൻ ജയം അനായാസമാക്കുകയായിരുന്നു. 

ആദ്യ ക്വാര്‍ട്ടറിന്റെ അവസാന മിനുട്ടില്‍ ബ്ലേക്ക് ഗോവേഴ്സ് ആണ് ഓസ്ട്രേലിയയ്ക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. 20ാം മിനുട്ടില്‍ ജെറിമി ​ഹെയ്‌വാര്‍ഡ്‌ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്കോര്‍ 2-0 എന്ന നിലയില്‍ ഓസ്ട്രേലിയ ലീഡ് ചെയ്യുകയായിരുന്നു. 

പിന്നീട് രണ്ടാം പകുതിയില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ മത്സരം ഇതേ സ്കോര്‍ ലൈനില്‍ അവസാനിക്കുമെന്ന് കരുതിയെങ്കിലും മിനുട്ടുകള്‍ അവശേഷിക്കെ 59ാം മിനുട്ടില്‍ ഹെയ്‌വാര്‍ഡ്‌ തന്റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ അവസാന മിനുട്ടില്‍ ബ്ലേക്കും തന്റെ രണ്ടാം ഗോള്‍ നേടി ഇന്ത്യയെ തോൽവിയിലേക്ക് തള്ളിയിടുകയായിരുന്നു.