അത്‌ലറ്റിക്കോ മാഡ്രിഡ് വിടുന്നു, സ്ഥിരീകരിച്ച് ഗ്രീസ്മാന്‍; ഇനി നേരെ ബാഴ്‌സയിലേക്ക്?

കഴിഞ്ഞ വര്‍ഷമാണ് അത്‌ലറ്റിക്കോ മാഡ്രിഡുമാഡുള്ള ഗ്രീസ്മാന്റെ കരാര്‍ അഞ്ച് വര്‍ഷത്തേക്ക് പുതുക്കിയത്
അത്‌ലറ്റിക്കോ മാഡ്രിഡ് വിടുന്നു, സ്ഥിരീകരിച്ച് ഗ്രീസ്മാന്‍; ഇനി നേരെ ബാഴ്‌സയിലേക്ക്?

അത്‌ലറ്റിക്കോ മാഡ്രിഡ് വിടുകയാണെന്ന് സ്ഥിരീകരിച്ച് ഫ്രഞ്ച് ലോകകപ്പ് താരം ആൻറ്റോയിൻ  ഗ്രീസ്മാന്‍. ടീമിന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ വീഡിയോ പങ്കുവെച്ചാണ് ഈ സീസണോടെ ക്ലബ് വിടുമെന്ന് ഗ്രീസ്മാന്‍ പ്രഖ്യാപിക്കുന്നത്. 

കഴിഞ്ഞ വര്‍ഷമാണ് അത്‌ലറ്റിക്കോ മാഡ്രിഡുമാഡുള്ള ഗ്രീസ്മാന്റെ കരാര്‍ അഞ്ച് വര്‍ഷത്തേക്ക് പുതുക്കിയത്. എന്നാല്‍ ശനിയാഴ്ച ലെവന്റെയ്‌ക്കെതിരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മത്സരത്തോടെ ടീമുമായുള്ള തന്റെ ബന്ധം അവസാനിക്കുകയാണെന്ന് ഗ്രീസ്മാന്‍ വ്യക്തമാക്കുന്നു. 

ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബാഴ്‌സയില്‍ എത്തുന്നതിന് വേണ്ടിയാണ് ഗ്രീസ്മാന്‍ അത്‌ലറ്റികോ മാഡ്രിഡ് വിടുന്നത് എന്ന റിപ്പോര്‍ട്ട് ഇതോടെ ശക്തമായി. കഴിഞ്ഞ വര്‍ഷവും ബാഴ്‌സയില്‍ നിന്നും ഗ്രീസ്മാന് ഓഫറുണ്ടായിരുന്നു. 130 മില്യണ്‍ യൂറോയാണ് ഗ്രീസ്മാന് മുന്നില്‍ ബാഴ്‌സ വയ്ക്കുകയെന്നാണ് റിപ്പോര്‍ട്ട്. 

പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുക ലക്ഷ്യമിട്ടാണ് അത്‌ലറ്റികോ മാഡ്രിഡ് വിടുന്നത് എന്ന് ഗ്രീസ്മാന്‍ വീഡിയോയില്‍ പറയുന്നു., മറ്റ് കാര്യങ്ങള്‍ കാണാന്‍, പ്രയാസമേറിയ മറ്റ് വെല്ലുവിളികള്‍ നേരിടാന്‍, ഇതെല്ലാമാണ് എനിക്ക് തോന്നുന്നതും അനുഭവപ്പെടുന്നതുമെന്നും താരം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com