അവിടെ നെയ്മര്‍ ഡിഫന്ററായി, പ്രതിരോധിക്കേണ്ടി വന്നത് സ്വന്തം പേര്; ഒടുവില്‍ നെയ്മര്‍ എന്ന പേര് രക്ഷിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2019 05:50 AM  |  

Last Updated: 16th May 2019 05:50 AM  |   A+A-   |  

skysports-neymar-psg_4548788

ബ്രസല്‍സ്: അവിടെ നെയ്മര്‍ പ്രതിരോധ നിര താരമായി. ഗോള്‍ വല കാക്കാനല്ല, തന്റെ പേര് സംരക്ഷിക്കാനാണ് ഇറങ്ങേണ്ടി വന്നത് എന്ന് മാത്രം..നെയ്മര്‍ എന്ന പേരിന്റെ പകര്‍പ്പവകാശം സ്വന്തമാക്കാന്‍ ഇറങ്ങിയ ബിസിനസുകാരനെ നെയ്മര്‍ കോടതിയില്‍ നിലംതൊടിയിച്ചില്ല. 

കാര്‍ലോസ് മൊറെയ്ര എന്ന ബിസിനസുകാരന്റെ നീക്കമാണ് യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ കോടതി റദ്ദാക്കിയത്. ദുരുദ്ധേശത്തോടെയാണ് മൊറെയ്ര പേര് സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്ന് കോടതി വിലയിരുത്തി. 2012ലാണ് നെയ്മര്‍ എന്ന പേരിന്റെ അവകാശം ലഭിക്കുന്നതുമായി  സംബന്ധിച്ച അപേക്ഷയുമായി മൊറയ്ര കോടതിയില്‍ എത്തുന്നത്. 

എന്നാല്‍, നെയ്മര്‍ എന്ന കൗതുകമുള്ള പേര് സ്വന്തമാക്കാന്‍ ശ്രമിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും, ഫുട്‌ബോളിനെ കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് മൊറയ്രെയുടെ വാദം. നെയ്മര്‍ എന്ന പേരില്‍ വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, തൊപ്പികള്‍ എന്നിവ വിപണിയിലെത്തിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ഇയാള്‍ പറയുന്നു. എന്നാല്‍, നെയ്മറെ യൂറോപ്യന്‍ ക്ലബുകള്‍ സ്വന്തമാക്കാന്‍ ലക്ഷ്യമിടുമ്പോള്‍ പോലും അദ്ദേഹത്തിന്റെ പേര് മൊറയ്രെയ്ക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി.