നോമ്പ് വീടാന്‍ പാലസ്തീനികള്‍ക്ക് ഭക്ഷണമെത്തിക്കണം; സഹായഹസ്തവുമായി ക്രിസ്റ്റ്യാനോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2019 11:14 PM  |  

Last Updated: 16th May 2019 11:24 PM  |   A+A-   |  

cristiano

 

മിലാന്‍: പലസ്തീന്‍ ജനതയ്ക്ക് സഹായഹസ്തവുമായി യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 1.5 ദശലക്ഷം യൂറോയാണ് ഇഫ്താര്‍ സഹായമായി ക്രിസ്റ്റ്യാനോ പാലസ്തീന്‍ ജനതയ്ക്ക് നല്‍കുന്നത്. പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ള ഫുട്‌ബോള്‍ താരമാണ് ക്രിസ്റ്റിയാനോ. 

ഇഫ്താറിന് പലസ്തീന്‍ ജനതയ്ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് ക്രിസ്റ്റ്യാനോ സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്. 9സ്‌പോര്‍ട്‌സ് പ്രോ എന്ന വെബ്‌സൈറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പലസ്തീന്‍ ജനതയ്ക്ക് താങ്ങായി വീണ്ടും എത്തിയ ക്രിസ്റ്റ്യാനോയ്ക്ക് അഭിനന്ദനവുമായി എത്തുകയാണ് ആരാധകര്‍. 

പാലസ്തീന് പുറമെ, യുദ്ധക്കെടുതികളില്‍ വലയുന്ന സിറിയയിലെ കുരുന്നുകള്‍ക്ക് വേണ്ടിയും സഹായഹസ്തവുമായി നേരത്തെ ക്രിസ്റ്റ്യാനോ എത്തിയിരുന്നു. ഇസ്രായേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് അഹമ്മദ് ദവാബ്ഷ എന്ന അഞ്ചു വയസുകാരനെ റയല്‍ മാഡ്രിഡിലേക്ക് ക്രിസ്റ്റ്യാനോ ക്ഷണിച്ചതും വലിയ കയ്യടി നേടിയിരുന്നു.