കുംബ്ലേ നിര്‍ദേശിച്ചത് 10,000 രൂപ ഫൈന്‍, അവിടെ ട്വിസ്റ്റ് കൊണ്ടുവന്ന് ധോനിയുടെ ഇടപെടല്‍; സംഭവം 2008ല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2019 05:55 AM  |  

Last Updated: 16th May 2019 05:55 AM  |   A+A-   |  

dhonikumble

ധോനിയെന്ന നായകനിലെ മികവ് ക്രിക്കറ്റ് പ്രേമികള്‍ക്ക് നന്നായി അറിയാം. കളിക്കളത്തില്‍ നമ്മള്‍ ആ മികവ് നിരവധി വട്ടം കണ്ടുകഴിഞ്ഞു. എന്നാല്‍ ഡ്രസിങ് റൂമില്‍ ധോനി എങ്ങനെയായിരുന്നു കളിക്കാരെ കൈകാര്യം ചെയ്തിരുന്നത്. അതിനെ കുറിച്ച് വെളിപ്പെടുത്തലുമായി എത്തുകയാണ് ഇന്ത്യന്‍ ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷനിങ് കോച്ച് പാഡി അപ്ടന്‍. 

ടീം മീറ്റിങ്‌സുകള്‍ക്കായയും പരിശീലനത്തിന് വേണ്ടിയും കളിക്കാര്‍ വൈകി എത്തുന്നത് ഒഴിവാക്കാനായിരുന്നു ധോനിയുടെ ഈ തന്ത്രം. കളിക്കാര്‍ വൈകി എത്തുന്നത് ഒഴിവാക്കാന്‍ ആ സമയം ടെസ്റ്റ് ക്യാപ്റ്റനായിരുന്ന കുംബ്ലേ ഒരു നിര്‍ദേശം വെച്ചു. വൈകി വരുന്ന കളിക്കാരന്‍ 10000 രൂപ ഫൈന്‍ നല്‍കണം എന്നതായിരുന്നു കുംബ്ലേ മുന്നോട്ടു വെച്ച ശിക്ഷ 

എന്നാല്‍ ധോനിക്കവിടെ മറ്റൊരു ആശയമുണ്ടായിരുന്നു. ഒരു കളിക്കാരന്‍ വൈകി എത്തിയാല്‍ ആ കളിക്കാരന്‍ ഒഴികെയുള്ള മുഴുവന്‍ ടീം അംഗങ്ങളും 10000 രൂപ വീതം നല്‍കണമെന്ന ആശയമാണ് ധോനി മുന്നോട്ടു വെച്ചത്. അതിന് ശേഷം ഒരു കളിക്കാരന്‍ പോലും വൈകി എത്തിയിരുന്നില്ലെന്ന് അപ്ടണ്‍ പറയുന്നു. 2008ല്‍ അനില്‍ കുംബ്ലേ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനും, ധോനി ഏകദിന ടീമിന്റെ നായകനുമായിരിക്കുമ്പോഴായിരുന്നു ഈ സംഭവം.