മെസി, അഗ്യുറോ, ഡിബാല, ഇക്കാര്‍ഡി ടീമില്‍; കോപ്പ അമേരിക്കയ്ക്കുള്ള അര്‍ജന്റീനയുടെ പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2019 09:47 PM  |  

Last Updated: 16th May 2019 09:47 PM  |   A+A-   |  

hLz0-0uC

 

ബ്യൂണസ് ഐയേഴ്‌സ്: കോപ്പ അമേരിക്ക  ഫുട്ബോൾ ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. 36 അംഗ ടീമിനെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. മെയ് 30ന് ടൂര്‍ണമെന്റിനുള്ള അവസാന 23 അംഗ ടീമിനെ തിരഞ്ഞെടുക്കും. 

ജൂണ്‍ 14നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ബ്രസീലാണ് ഇത്തവണ വേദി. 

ലോകകപ്പ് ടീമിലുണ്ടായിരുന്നവരില്‍ നിന്ന് 11 പേരെ മാത്രമാണ് പ്രാഥമിക ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോ, മിഡ്ഫീല്‍ഡര്‍ എവര്‍ ബനേഗ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. 

മുന്നേറ്റത്തില്‍ ലയണല്‍ മെസി, സെര്‍ജിയോ അഗ്യുറോ, പൗലോ ഡിബാല, മൗറോ ഇക്കാര്‍ഡി തുടങ്ങിയവരെല്ലാം ടീമിലുണ്ട്. മധ്യനിരയില്‍ നിക്കോളാസ് ഓടാമന്‍ഡി, ഗബ്രിയേല്‍ മെര്‍ക്കാഡോ, നിക്കോളാസ് ടക്ലിയാഫിക്കോ, എയ്ഞ്ചല്‍ ഡി മരിയ എന്നിവരുമുണ്ട്.