ഗാംഗുലിയും മഞ്ജരേക്കറും സംഗക്കാരയും; ലോകകപ്പില്‍ വീണ്ടും അരങ്ങേറാന്‍ മൈക്കല്‍ ക്ലാര്‍ക്കും
By സമകാലിക മലയാളം ഡെസ്ക് | Published: 17th May 2019 03:15 PM |
Last Updated: 17th May 2019 03:15 PM | A+A A- |

ലണ്ടന്‍: ഈ മാസം 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള കമന്റേറ്റര്‍മാരുടെ പട്ടിക അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തിറക്കി. മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി, സഞ്ജയ് മഞ്ജരേക്കര്‍, ക്രിക്കറ്റിലെ ഇന്ത്യന്‍ ശബ്ദം ഹര്‍ഷ ഭോഗ്ലെ എന്നിവര്‍ പട്ടികയിലുണ്ട്.
കഴിഞ്ഞ ലോകകപ്പില്‍ ഓസ്ട്രേലിയയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് ലോകകപ്പ് കമന്ററിയില്‍ അരങ്ങേറ്റമാണ് ഇത്തവണ. കഴിഞ്ഞ ലോകകപ്പില്‍ തടരെ നാല് സെഞ്ച്വറികള്‍ അടിച്ചെടുത്ത് ലോക റെക്കോര്‍ഡിട്ട ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയും ഇത്തവണ ശബ്ദ സാന്നിധ്യമായി ലോകകപ്പിനെത്തും.
Check one two
— Cricket World Cup (@cricketworldcup) May 16, 2019
Check one two
*taps*
Is this thing on?
Introducing our #CWC19 commentators! pic.twitter.com/BS2Pdwn7cN
ഇതിഹാസ താരങ്ങളായ മൈക്കല്‍ ആതര്ട്ടന്, വസീം അക്രം, ഗ്രെയം സ്മിത്ത്, ബ്രണ്ടന്‍ മെക്കല്ലം, ഷോണ്‍ പൊള്ളോക്ക് അടക്കമുള്ളവരും കളി പറയാനുണ്ടാകും. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടും കരുത്തരായ ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. ലണ്ടനിലെ കെന്നിങ്ടന്‍ ഓവലിലാണ് ആദ്യ പോരാട്ടം.
ഐസിസിയുടെ കമന്ററ്റേര് പട്ടിക: നാസര്‍ ഹുസൈന്, ഇയാന്‍ ബിഷപ്പ്, സൗരവ് ഗാംഗുലി, കുമാര്‍ സംഗക്കാര, മെലാനി ജോണ്‍സ്, മൈക്കല്‍ ആതര്ട്ടന്, അലിസന് മിഷേല്‍, ബ്രണ്ടന്‍ മെക്കല്ലം, ഗ്രെയം സ്മിത്ത്, വസിം അക്രം, ഷോണ്‍ പൊള്ളോക്ക്, മൈക്കല്‍ സ്ലേറ്റര്‍, മാര്‍ക്ക് നിക്കോളാസ്, മൈക്കല്‍ ഹോള്‍ഡിങ്, ഇസ ഗുഹ, പൊമ്മി മബാംഗ്വെ, സഞ്ജയ് മഞ്ജരേക്കര്‍, ഹര്‍ഷ ഭോഗ്ലെ, സൈമണ്‍ ഡൂള്‍, ഇയാന്‍ സ്മിത്ത്, റമീസ് രാജ, അതര്‍ അലി ഖാന്, ഇയാന്‍ വാര്‍ഡ്.