ബാഴ്‌സയ്ക്ക് വേണ്ടി വാരിക്കൂട്ടുന്ന നേട്ടങ്ങള്‍, മെസിയെ ആദരിച്ച് കാറ്റലോണിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2019 05:47 AM  |  

Last Updated: 17th May 2019 05:47 AM  |   A+A-   |  

messibarca

 

രാജ്യത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ക്രൂ ഡെ സന്റ് ജോര്‍ദി നല്‍കി ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസിയെ ആദരിച്ച് കാറ്റലോണിയ. ബാഴ്‌സയുടെ മുന്‍ ഡച്ച് ഇതിഹാസ താരം യോഹാന്‍ ക്രൗഫിന് ശേഷം ഈ ബഹുമതി നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് മെസി. 

ബാഴ്‌സയ്ക്ക് വേണ്ടി മെസി വാരിക്കൂട്ടിയ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇത്. പതിമൂന്നാം വയസില്‍ തുടങ്ങി ബാഴ്‌സയ്‌ക്കൊപ്പം നിന്ന്, ബാഴ്‌സയ്ക്ക് വേണ്ടി 34 കിരീട നേട്ടങ്ങള്‍ എന്ന മറ്റാര്‍ക്കും തൊടാനാവാത്ത നേട്ടങ്ങളാണ് മെസി നെയ്തു കൂട്ടിയിരിക്കുന്നത്. ബാഴ്‌സയിലെ മെസിയോളം ഗോള്‍ വല കുലുക്കിയ മറ്റൊരാളുമുണ്ടായിട്ടില്ല. 598 ഗോളുകളാണ് ഈ കാറ്റലന്‍ ക്ലബിന് വേണ്ടി മെസി അടിച്ചു കൂട്ടിയത്. മെസിയുടെ അത്രയും ബാഴ്‌സയ്‌ക്കൊപ്പം നിന്ന ജയങ്ങള്‍ പിടിച്ച മറ്റൊരു താരവുമില്ല. മെസി ഇറങ്ങിയ 482 മത്സരങ്ങളിലാണ് ബാഴ്‌സ ജയിച്ചു കയറിയത്.