മാഴ്‌സലോയും വിനിഷ്യസ് ജൂനിയറുമടക്കം എട്ടോളം പ്രമുഖരില്ല; കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2019 09:30 PM  |  

Last Updated: 17th May 2019 09:30 PM  |   A+A-   |  

190958-01-05

 

റിയോ ഡി ജനീറോ: അര്‍ജന്റീനയ്ക്ക് പിന്നാലെ ആതിഥേയരായ ബ്രസീലും കോപ്പ അമേരിക്ക പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം സ്വന്തം നാട്ടില്‍ നടക്കുന്ന പോരാട്ടത്തിനുള്ള ടീമിലേക്ക് എട്ടോളം പ്രമുഖ താരങ്ങളെ കോച്ച് ടിറ്റെ പരിഗണിച്ചില്ല എന്നതാണ് ശ്രദ്ധേയം. 23 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തത്. 

ഈ സീസണ്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയ ലിവര്‍പൂളിന്റെ ഫാബിഞ്ഞോ, ലൂക്കാസ് മോറ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ല. റയല്‍ മാഡ്രിഡ് താരങ്ങളായ മാഴ്‌സെലോ, വിനിഷ്യസ് ജൂനിയര്‍ എന്നിവരെയും ടിറ്റെ ഒഴിവാക്കി. 

ലോകകപ്പിന് ശേഷം ആദ്യമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫെര്‍ണാണ്ടിഞ്ഞോ ടീമില്‍ തിരിച്ചെത്തി. ഈ സീസണില്‍ കാര്യമായി ഫോമിലില്ലാത്ത സിറ്റിയുടെ ഗബ്രിയേല്‍ ജിസസ് ടീമിലിടം കണ്ടെത്തിയതാണ് ശ്രദ്ധേയം. 

ടൂര്‍ണമെന്റില്‍ ജൂണ്‍ 14ന് നടക്കുന്ന ആദ്യ മത്സരത്തില്‍  ബൊളീവിയയുമായാണ് ബ്രസീല്‍ ഏറ്റുമുട്ടുന്നത്. പിന്നാലെ 18ന് വെനസ്വെലയുമായും 22ന് പെറുവുമായും സെലക്കാവോകള്‍ ഏറ്റുമുട്ടും. 

ഗോള്‍ കീപ്പര്‍മാര്‍: അലിസണ്‍, കാസിയോ, എഡേഴ്‌സന്‍.

പ്രതിരോധം: അലക്‌സ് സാന്‍ഡ്രോ, ഡാനിയേല്‍ ആല്‍വെസ്, എഡര്‍ മിലിറ്റാവോ, ഫാഗ്നര്‍, ഫിലിപ്പ് ലൂയീസ്, മാര്‍ക്വിനോസ്, മിരാന്‍ഡ, തിയാഗോ സില്‍വ.

മധ്യമനിര: അല്ലന്‍, ആര്‍തര്‍, കാസെമിറോ, ഫെര്‍ണാണ്ടീഞ്ഞോ, പാക്വെറ്റ, കു്ട്ടീഞ്ഞോ.

മുന്നേറ്റം: നെരെസ്, എവര്‍ടന്‍, ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, റിച്ചാര്‍ലിസന്‍.