ലോകകപ്പ് കിരീട ജേതാക്കളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുക; ചരിത്രത്തില്‍ ആദ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2019 05:34 PM  |  

Last Updated: 17th May 2019 05:34 PM  |   A+A-   |  

event-2019-during-cricket-world-trophy-trophy_56f6ff7c-787d-11e9-9ebe-bd8a57c16f3e

 

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം സ്വന്തമാക്കുന്ന ടീമിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക. ലോകകപ്പ് കിരീടം നേടുന്ന ടീമിന് നല്‍കാനുള്ള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. 

10 ടീമുകള്‍ മത്സരിക്കുന്ന ഈ വര്‍ഷത്തെ ലോകകപ്പില്‍ കിരീട വിജയികള്‍ക്ക് 28 കോടിയോളം രൂപ സമ്മാനത്തുകയായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഏതാണ്ട് 14 കോടിയോളം രൂപയുമാണ് നല്‍കുന്നത്. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ കിരീടം നേടുന്ന ടീമിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായി ഇത്തവണത്തേത് മാറും. 

സെമി ഫൈനലില്‍ പരാജയപ്പെടുന്ന രണ്ട് ടീമുകള്‍ക്കും അഞ്ചര കോടി രൂപയോളം ലഭിക്കും. ലീഗ് ഘട്ടത്തിലെ ഓരോ മത്സരങ്ങളിലും ജയിക്കുന്ന ടീമുകള്‍ക്ക് 28 ലക്ഷത്തോളം രൂപ  ഇന്‍സന്റീവായി നല്‍കും. ലീഗ് ഘട്ടം കടന്നെത്തുന്ന ടീമുകള്‍ക്ക് ബോണസെന്ന രീതിയില്‍ 70 ലക്ഷത്തോളം രൂപ നല്‍കാനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. 

10 ടീമുകള്‍ മത്സരിക്കുന്ന ഈ വര്‍ഷത്തെ ലോകകപ്പില്‍ ലീഗ് ഘട്ടത്തില്‍ മാത്രം 45 മത്സരങ്ങളാണുള്ളത്. ഈ മാസം 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയ്‌സിലുമായി 11 വേദികളിലായാണ് ഇത്തവണ ലോകകപ്പ് അരങ്ങേറുന്നത്. ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പിന് വേദിയാകുന്നത്.