ധോനിയെ ഭീകരന്‍ എന്നാണ് വിളിച്ചിരുന്നത്; വെളിപ്പെടുത്തലുമായി മുന്‍ സഹതാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2019 05:38 AM  |  

Last Updated: 18th May 2019 05:38 AM  |   A+A-   |  

46518-ms-dhoni-reuters

 

മുംബൈ: ക്യാപ്റ്റന്‍ കൂള്‍, ബെസ്റ്റ് ഫിനിഷര്‍ എന്നിങ്ങനെ പലവിധ വിശേഷണങ്ങളുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോനിക്ക്. എന്നാല്‍ പണ്ട്, ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നതിന് മുന്‍പ് സഹതാരങ്ങള്‍ ധോനിയെ വിളിച്ചിരുന്ന പേര് വെളിപ്പെടുത്തുകയാണ് ബിഹാര്‍ ടീമില്‍ ധോനിക്കൊപ്പം കളിച്ചിരുന്ന താരം. 

ഭീകരന്‍ എന്നാണ് ബിഹാര്‍ ടീമില്‍ ധോനി കളിച്ചിരുന്ന സമയത്ത് സഹതാരങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നതെന്ന് ക്രിക്കറ്റ് താരം സത്യ പ്രകാശ് പറയുന്നു. 20 പന്തില്‍ നിന്നൊക്കെ ധോനി അര്‍ധശതകം നേടിയിരുന്നു ആ സമയം. അന്ന് ഭീകരന്‍ എന്നായിരുന്നു ധോനിയെ ടീമിലെ സഹതാരങ്ങള്‍ വിളിച്ചിരുന്നത്. പക്ഷേ, രാജ്യത്തിന് വേണ്ടി കളിച്ച് തുടങ്ങിയപ്പോള്‍ ധോനിയുടെ സമീപനത്തില്‍ മാറ്റം വന്നെന്നും, അദ്ദേഹം ശാന്തനായെന്നും സത്യ പ്രകാശ് പറയുന്നു. 

സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് സത്യ പ്രകാശിന്റെ വാക്കുകള്‍. അന്ന് വിരളമായി മാത്രമാണ് ധോനി നായകന്റെ ചുമതല വഹിച്ചിരുന്നത്. അന്ന് ധോനിക്കൊപ്പം കളിച്ചവരില്‍ ആര്‍ക്കും വലിയ നിലയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും സത്യപ്രകാശ് പറയുന്നു. ധോനിയുടെ ജീവിതം പറയുന്ന എംഎസ് ധോനി ദി അണ്‍ ടോള്‍ഡ് സ്‌റ്റോറിയില്‍ സത്യപ്രകാശിനെ കുറിച്ച് പറയുന്നുണ്ട്. ഖരഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ധോനിക്ക് ജോലി ലഭിക്കുന്നതില്‍ സത്യപ്രകാശ് പ്രധാന പങ്ക് വഹിച്ചിരുന്നു.