ഇര്‍ഫാന്‍ പഠാനെ ബിസിസിഐ വിലക്കും? ബിസിസിഐയുടെ നിലപാട് അവഗണിച്ച പഠാനെതിരെ നടപടിക്ക് സാധ്യത

മറ്റ് ട്വന്റി20 ലീഗുകളില്‍ നിന്നും ഐപിഎല്ലിനെ വ്യത്യസ്തമാക്കാന്‍ ബിസിസിഐ നടപ്പിലാക്കുന്ന തന്ത്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ നിന്നും വിലക്കുന്നത്
ഇര്‍ഫാന്‍ പഠാനെ ബിസിസിഐ വിലക്കും? ബിസിസിഐയുടെ നിലപാട് അവഗണിച്ച പഠാനെതിരെ നടപടിക്ക് സാധ്യത

മറ്റ് ട്വന്റി20 ലീഗുകളില്‍ നിന്നും ഐപിഎല്ലിനെ വ്യത്യസ്തമാക്കാന്‍ ബിസിസിഐ നടപ്പിലാക്കുന്ന തന്ത്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ നിന്നും വിലക്കുന്നത്. ആ നിലപാട് ബിസിസിഐ തുടരുമ്പോള്‍ ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ കരീബിയന്‍ പ്രീമിയര്‍ലീഗില്‍ കളിച്ചാല്‍ എന്താവും പ്രത്യാഘാതം? 

പാകിസ്താന്‍ ഒഴികെയുള്ള ക്രിക്കറ്റ് ടീമുകളില്‍ നിന്നും കളിക്കാര്‍ ഐപിഎല്ലിലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ബിഗ് ബാഷ് ലീഗ്(ഓസ്‌ട്രേലിയ, ട്വന്റി20 ബ്ലാസ്റ്റ്(ഇംഗ്ലണ്ട്), കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്നു. ആ പതിവ് തെറ്റിക്കാന്‍ ആദ്യമായി മുന്നിട്ടിറങ്ങിയ താരമാവുകയാണ് ഇര്‍ഫാന്‍.

എന്നാല്‍ കരീബിയന്‍ പ്ലേയര്‍ ഡ്രാഫ്റ്റിങ്ങില്‍ താരത്തിന്റെ പേര് ഉള്‍പ്പെട്ടുവെങ്കിലും ബിസിസിഐയില്‍ നിന്നും ഇതിനുള്ള എന്‍ഒസി ഇര്‍ഫാന് ലഭിച്ചിട്ടില്ല. ഇതോടെ, അനുവാദം വാങ്ങാതെ ഇത്തരമൊരു നീക്കവുമായി മുന്നോട്ടു പോയതിന് ഇര്‍ഫാനെതിരെ ബിസിസിഐ നടപടി എടുത്തേക്കും. 

2007ല്‍ ഇന്ത്യന്‍ ക്രീക്കറ്റ് ലീഗ് എന്ന പേരില്‍ സീ ഗ്രൂപ്പ് ടൂര്‍ണമെന്റ് തുടങ്ങിയിരുന്നു. ഈ ലീഗിന്റെ ഭാഗമായ എല്ലാ കളിക്കാരേയും ബ്ലാക് ലിസ്റ്റ് ചെയ്താണ് ബിസിസിഐ പ്രതികരിച്ചത്. ഐസിഎല്ലിനുള്ള മറുപടിയായി ഐപിഎല്‍ തുടങ്ങുകയും ചെയ്തു. ഇര്‍ഫാന്റെ സഹോദരന്‍ യൂസഫ് പഠാന്‍ ഹോങ്കോങ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുവാദം തേടിയതാണ് മറ്റൊരു സംഭവം. എന്നാല്‍ ബിസിസിഐ അനുമതി നിഷേധിച്ചു. 

സിഒഎയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബിസിസിഐ എങ്ങനെ വിഷയത്തില്‍ പ്രതികരിക്കും എന്നാണ് അറിയേണ്ടത്. പുരുഷ താരങ്ങളെ വിലക്കുമ്പോള്‍, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ വിദേശ ലീഗുകളില്‍ മികവ് കാട്ടുകയാണ്. തന്റെ മികച്ച ഫോമിന് സഹായിച്ചത് ബിബിഎല്‍ ആണെന്ന് ഹര്‍മന്‍പ്രീത് കൗര്‍ തുറന്ന് പറയുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com