ഐപിഎല്‍ ഫൈനലില്‍ കണ്ടത് ഒത്തുകളി? ഈ വാദങ്ങള്‍ കേട്ടാല്‍ ആരും സംശയിച്ച് പോവും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2019 05:44 AM  |  

Last Updated: 19th May 2019 05:44 AM  |   A+A-   |  

CSK-MS-Dhoni-talks-to-players-190512-IPL1050580

 

അവസാന പന്തില്‍ ഒരു റണ്‍സിന്റെ ജയം പിടിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. എന്നാല്‍ അതിന് ഇടയില്‍ ആരാധകര്‍ക്കിടയില്‍ ഒരു ചോദ്യമുയര്‍ന്നു...ഐപിഎല്‍ ഫൈനല്‍ ഒത്തുകളിയായിരുന്നോ? അത് ഒന്നില്‍ കൂടുതല്‍ കാരണങ്ങളും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. 

ധോനിയുടെ റണ്‍ഔട്ട്, നിര്‍ണായക സമയത്തെ വാട്‌സന്റെ റണ്‍ഔട്ട്,  ലസിത് മലിംഗയുടെ സ്ലോ ഡെലിവറിയില്‍ ഷര്‍ദുല്‍ താക്കൂറിന് പിഴച്ചത് എന്നിവയെല്ലാം ചൂണ്ടിയാണ് കളിയുടെ വിധി നേരത്തെ നിശ്ചയിക്കപ്പെടിരുന്നു എന്ന് ആരാധകരില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. 

വാട്‌സണിന്റെ റണ്‍ഔട്ട്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ജയത്തിന് അടുത്ത് വരെ എത്തിച്ച് നില്‍ക്കുകയായിരുന്നു ഷെയിന്‍ വാട്‌സന്‍. നിര്‍ണായക സമയത്തുണ്ടായ ഈ റണ്‍ഔട്ടിന് ഇടയില്‍ നോണ്‍ സ്‌ട്രൈക്കര്‍ക്ക് നേരെ ക്യാമറ ആംഗിള്‍ കാണിക്കുന്നതേയില്ല. അനയാസം രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ സാധിക്കുമെന്ന് തോന്നിച്ച സ്ഥലത്ത് വാട്‌സന്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ബാറ്റ് നീട്ടിയാല്‍ ക്രീസ് ലൈന്‍ സുരക്ഷിതമായി കടക്കാമായിരുന്നിട്ടും, കാല് ക്രീസ് കടന്നിട്ടാണ് വാട്‌സന്‍ ബാറ്റ് നീട്ടുന്നത്. 

ആരാധകരുന്നയിക്കുന്ന മറ്റ് വാദങ്ങള്‍

ഫൈനലില്‍ വലിയ സ്‌കോര്‍ പിറക്കാതിരുന്നിട്ടും കളി അവസാന ഓവറിലേക്കെത്തി. ചെന്നൈ ഇന്നിങ്‌സിലെ അവസാന പന്ത് സ്ലോ ഡെലിവറിയായിട്ടാണ് മലിംഗയില്‍ നിന്നും വന്നത്. ഇതില്‍ ശര്‍ദുല്‍ താക്കൂറിന് പിഴച്ചതും ആരാധകരുടെ സംശയം വര്‍ധിപ്പിക്കുന്നു. ഫൈനലില്‍ മാത്രമല്ല, ഐപിഎല്ലിലെ മറ്റ് മത്സരങ്ങളിലും ഒത്തുകളി നടന്നുവെന്നാണ് ആരാധകരുടെ ആരോപണം. 

ഐപിഎല്ലിലെ 60 കളികളില്‍ ആറ് കളികളിലാണ് അവസാന പന്തില്‍ വിധി നിര്‍ണയിക്കപ്പെട്ടത്. എന്നുവെച്ചാല്‍ ഓരോ പത്ത് മത്സരങ്ങളില്‍ ഒന്ന് വീതം ഇങ്ങനെ വിധി നിര്‍ണയിക്കപ്പെട്ടവ. അവസാന പന്തില്‍ വിധി നിര്‍ണയിക്കുന്ന കളികളുടെ എണ്ണം ഇത്ര കൂടി വന്നതും ആരാധകരില്‍ സംശയം ഉണര്‍ത്തുന്നു. ഫൈനലില്‍ കളിക്കാര്‍ നഷ്ടപ്പെടുത്തിയ ക്യാച്ചുകളും സംശയത്തിന് ഇട നല്‍കുന്നു. ഹര്‍ദിക് പാണ്ഡ്യയെ സുരേഷ് റെയ്‌ന വിട്ടുകളഞ്ഞു. മൂന്ന് വട്ടം ഷെയിന്‍ വാട്‌സനേയും വിട്ടുകളഞ്ഞിരുന്നു.